ദോഹ: ഗസ്സ പുനര്‍നിര്‍മാണത്തിന്‍െറ ഭാഗമായി ഗസ്സയില്‍ ഖത്തറിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന 1,000 താമസ യൂനിറ്റുകളുടെ കൂടി നിര്‍മാണം പൂര്‍ത്തിയായതായി ഫലസ്തീന്‍ പൊതുമരാമത്ത്, പാര്‍പ്പിട വകുപ്പ് മന്ത്രി മുഫീദ് അല്‍ ഹുസായിന പറഞ്ഞു. 2014ലെ ഇസ്രായേലിന്‍െറ ഗസ്സ ആക്രമണത്തില്‍ തകര്‍ന്ന 50 താമസ യൂനിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ബുര്‍ജ് ദാഫിര്‍ 4ന്‍െറ നിര്‍മാണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍ ജനതയുടെ ഉന്നമനത്തിനും പുരോഗതിക്കുമായി ഖത്തറും അതിന്‍െറ നേതൃത്വവും ചാരിറ്റി സംഘടനകളും വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പരിശ്രമങ്ങളാണിതിന് പിന്നിലെന്നും ഹുസായിന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇസ്രായേലിന്‍െറ ആക്രമണത്തില്‍ ദുരിതത്തിലായ ഫലസ്തീനികളുടെ പ്രയാസമകറ്റാന്‍ ഖത്തറിന്‍െറ നേതൃത്വം വലിയ പങ്കാണ് വഹിക്കുന്നത്. ഫലസ്തീനികളെ സംബന്ധിച്ചടത്തോളം വിശുദ്ധ മണ്ണിന്‍െറ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ മുന്‍പന്തിയില്‍ ഖത്തറാണ്. ഗസ്സ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പദ്ധതികളാണ് ഖത്തര്‍ നടത്തിയയതെന്നും അവ ഇപ്പോഴും തുടരുന്നതായും അല്‍ ഹുസായിന പറഞ്ഞു.
ഖത്തറിന്‍്റെ കയ്യൊപ്പ് പതിയാത്ത പദ്ധതികള്‍ ഗസ്സയില്‍ വിരളമാണ്. വ്യാവസായികം, ആതുരശുശ്രൂഷ, താമസ യൂണിറ്റുകള്‍, വിവിധ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ ഇസ്രായേലിന്‍െറ ആക്രമണത്തില്‍ തകര്‍ന്ന നിരവധി മേഖലകളെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതില്‍ ഖത്തര്‍ വലിയ പങ്കാണ് വഹിച്ചത്. ഗസ്സയില്‍ പിതാവ് അമീറിന്‍െറ പേരിലുള്ള ഹമദ് ബിന്‍ ഖലീഫ സിറ്റി അതില്‍ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സ പുനര്‍നിര്‍മാണത്തിന്‍െറ ഭാഗമായി പിതാവ് അമീറിന്‍െറ പേരിലുള്ള ഹമദ് സിറ്റിയില്‍ ഫലസ്തീന്‍ കുടുംബങ്ങള്‍ക്കായുള്ള പാര്‍പ്പിട യൂനിറ്റുകളുടെ വിതരണത്തിന്‍െറ ഒന്നാംഘട്ട ഉദ്ഘാടനം ജനുവരി 16നാണ് നടന്നത്. ഗസ്സ പുനര്‍നിര്‍മാണ വിഭാഗം ഖത്തര്‍ സമിതി ചെയര്‍മാന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദിയും വൈസ്ചെയര്‍മാന്‍ ഖാലിദ് അല്‍ ഹര്‍ദാനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഖത്തര്‍ ഗസ്സയില്‍ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതിയില്‍ 1060 പാര്‍പ്പിട യൂനിറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.