ദോഹ: സിറിയന്‍ പ്രശ്നത്തിന്‍െറ മൂലകാരണം മനസിലാക്കാന്‍ റഷ്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ളെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ പറഞ്ഞു. സിറിയന്‍ പ്രസിഡന്‍റ് ബഷാറുല്‍ അസദാണ് പ്രതിസന്ധിയുടെ യഥാര്‍ഥ കാരണമെന്ന് റഷ്യ മനസിലാക്കണമെന്നും റോയിട്ടേര്‍സ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയോട് പൊരുതാന്‍ റഷ്യയുമായി തങ്ങള്‍ക്ക് പൊതുധാരണയുണ്ട്. ഇക്കാര്യത്തില്‍ റഷ്യന്‍ പ്രസിഡന്‍റിന്‍െറ ക്ഷണം തള്ളാന്‍ ആര്‍ക്കും കഴിയില്ളെങ്കിലും ബഷാറുല്‍ അസദാണ് സിറിയയിലെ ഭീകരതയുടെ യഥാര്‍ഥ കാരണമെന്നും അദ്ദേഹം പറഞ്ഞു. ബഷാറുല്‍ അസദിനെ എതിര്‍ക്കുന്നതില്‍ അറബ് രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടാണ്. എന്നാല്‍, സിറിയയിലെയും മറ്റു മേഖലയിലെയും വിവിധ ഇസ്ലാമിക ഭീകരഗ്രൂപ്പുകള്‍ക്ക് സഹായം ചെയ്യുന്നുണ്ടെന്ന പഴി തങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അത്വിയ്യ പറഞ്ഞു. ഉഗ്ര സംഹാരശേഷിയുള്ള അസദിന്‍െറ ബോംബിങിനെ എതിരിടാന്‍ കൂടുതല്‍ സാങ്കേതിക മികവുള്ള ആയുധങ്ങള്‍ അസദിനെതിരെ കരയുദ്ധം നയിക്കുന്നവര്‍ക്ക് നല്‍കേണ്ടതുണ്ട്. പ്രതിരോധിക്കാന്‍ ശേഷി പോരാളികള്‍ക്കുണ്ടെന്ന് മനസ്സിലാകുമ്പോള്‍ ചര്‍ച്ചയില്‍ സഹകരിക്കാന്‍ അസദ് മുന്നോട്ടുവരും -അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധിനിവേശ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന അമേരിക്കന്‍ സഖ്യസേനയുടെ വ്യോമക്രമണങ്ങളില്‍ പങ്കാളിയാണ് ഖത്തര്‍. എങ്കിലും പടിഞ്ഞാറന്‍ സഖ്യം അസദ് ഗവണ്‍മെന്‍റിനെ ലക്ഷ്യമിടാന്‍ മടിക്കുന്നതിനെതിരെ ഖത്തര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. നാലുവര്‍ഷമായുള്ള സിറിയന്‍ അഭയാര്‍ഥി പ്രവാഹത്തെ സ്വീകരിക്കാന്‍ അറബ് രാജ്യങ്ങള്‍ സന്നദ്ധമായിട്ടില്ളെന്ന വാദഗതിയും അദ്ദേഹം തള്ളി. 1,600 കോടിയോളം യു.എസ് ഡോളര്‍ ഇതിനകം തന്നെ അഭയാര്‍ഥികളുടെ പുനരധിവാസത്തിനായും വിവിധ സഹായങ്ങള്‍ക്കായും ഖത്തര്‍ ചെലവഴിച്ചിട്ടുണ്ട്. 20,000 സിറിയക്കാരുണ്ടായിരുന്ന ഖത്തറില്‍ സിറിയന്‍ പ്രതിസന്ധിക്കുശേഷം ഇത് 54,000മായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ ഇറാനുമായി മുഖ്യപ്രശ്നങ്ങളില്‍ ഗൗരവമായ ചര്‍ച്ചകള്‍ ആരംഭിക്കണം. പരസ്പരമുള്ള ബന്ധം സാധാരണ നിലയിലാക്കണം.
അറബ് രാജ്യങ്ങളും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ക്ക് ഇനിയും അവസരങ്ങളുണ്ടാക്കണം. സമീപ രാജ്യമായ ഇറാനുമായി തങ്ങള്‍ ചര്‍ച്ച തുടരേണ്ടതുണ്ടെന്നും എങ്കില്‍ മാത്രമേ അവരുമായി സാധാരണ അയല്‍ബന്ധം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.