ദോഹ: ഹിലാലിലും പരിസരങ്ങളുലുമുള്ള വീട്ടുകാര്‍ക്കെല്ലാം മലയാളിയായ ഫിലിപ്പ് ചേട്ടനെ അറിയണമെന്നില്ല. എന്നാല്‍ ഈ പരിസരങ്ങളിലെ പൂച്ചകള്‍ക്ക് ഈ മലയാളിയെ നന്നായറിയാം. ഈ ഭാഗത്തെ ഓരോ വീടുകളിലും തെരുവിലുമുള്ള പൂച്ചകളെ ഫിലിപ്പ് ചേട്ടനുമറിയാം.
പൂച്ചകളുമായുള്ള അദ്ദേഹത്തിന്‍െറ സൗഹൃദത്തിന് ഒന്നര പതിറ്റാണ്ട് പഴക്കമുണ്ട്. പ്രവാസിയായി ഖത്തറിലത്തെിയ കാലം മുതല്‍ ഈ പൂച്ച പ്രേമിയോടൊപ്പം ഏറിയും കുറഞ്ഞും ഒരു കൂട്ടം പൂച്ചകളുണ്ട്. ഇപ്പോള്‍ നാല്‍പതോളം പൂച്ചകളാണ് അദ്ദേഹത്തെ കാത്ത് വീടിനുചുറ്റും കഴിയുന്നത്. ദിവസവും വൈകുന്നേരം നാല് മണിയോടെ ഭക്ഷണം തേടിയത്തെുന്ന പൂച്ചകളെ പോറ്റാന്‍ മാസം തോറും 1,000 റിയാല്‍ വീതം ചിലവഴിക്കുന്നുണ്ട് കോട്ടയം പുതുപ്പള്ളി സ്വദേശിയായ മറ്റത്തില്‍ ഫിലിപ്പ് എന്ന ഈ പൂച്ചപ്രേമി. ജോലി കഴിഞ്ഞത്തെുന്ന ഫിലിപ്പിനെ കാത്തുനില്‍ക്കുന്ന ഈ മാര്‍ജ്ജാരന്‍മാരില്‍ പലതും അയല്‍വീടുകളില്‍ നിന്നോ തെരുവില്‍ നിന്നോ വരുന്നവരാണ്. മത്തേരം ഭക്ഷണവും സ്നേഹപൂര്‍വമായ പരിചരണവും ലഭിക്കുമെന്നതിനാല്‍ ഫിലിപ്പിന്‍െറ പൂച്ചകൂട്ടത്തിലേക്കത്തെുന്ന പുതിയ അതിഥികളുടെ എണ്ണവും കൂടി വരികയാണ്.
പൂച്ചകള്‍ക്ക് ഭക്ഷണം കൊടുത്തതിന് ശേഷമേ അദ്ദേഹം യൂനിഫോം പോലും മാറാറുള്ളൂ. ഖത്തറിലെ ക്യൂ കെം കമ്പനിയില്‍ കെമിസ്റ്റായി ജോലി ചെയ്യുന്ന ഫിലിപ്പിന് പൂച്ചകള്‍ കഴിഞ്ഞേ മറ്റെന്തുമുള്ളൂ. ഫിലിപ്പിന്‍െറ ലാന്‍റ് ക്രൂയിസര്‍ വണ്ടിയുടെ ശബ്ദം കേള്‍ക്കുന്നതോടെ ഗേറ്റിനകത്തും പുറത്ത് മതിലുകള്‍ക്ക് മുകളില്‍ മരത്തിലുമെല്ലാം പൂച്ചകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും.
കൂട്ടത്തില്‍ സോഫി എന്ന് വിളിപ്പേരുള്ള സുന്ദരിപ്പൂച്ചക്ക് 14 വയസുണ്ട്. അരുമയായി വളരുന്ന ഇവളുടെ താമസം വീടിനകത്ത് തന്നെയാണ്. വൃത്തിയുടെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തുന്ന സോഫിക്ക് മാത്രം വീട്ടില്‍ ചില പ്രത്യേക അധികാരങ്ങളുമുണ്ട്.
നേരത്തെ ഉണ്ടായിരുന്ന ടോറസ് എന്ന പൂച്ചയുടെ വേര്‍പാടിന് ശേഷമാണ് സോഫിക്ക് പ്രത്യേകസ്ഥാനം ലഭിച്ചുതുടങ്ങിയത്. പൂച്ചകളുടെ ആധിക്യം വീട്ടിലെ അടുക്കളത്തോട്ടത്തിന് പരിക്കേല്‍പ്പിക്കുമെന്നതിനാല്‍, നല്ളൊരു ജൈവ കര്‍ഷകയായ ഭാര്യ മീന ഇവരോട് കൂട്ടുകൂടാറില്ല. എന്നാല്‍, മീനയുടെ അടുക്കലും സോഫിപ്പൂച്ചക്ക് സ്ഥാനമുണ്ട്. വീട്ടിലെ അംഗങ്ങളെപ്പോലെ തന്നെയാണ് ഫിലിപ്പ് ഈ തെരുവുപൂച്ചകളെ പരിഗണിക്കുന്നത്. ജോലി കഴിഞ്ഞുള്ള ഒഴിവു വേളകളില്‍ പൂച്ചകളെ പരിചരിച്ചുകൊണ്ടിരിക്കലാണ് പ്രധാന ഹോബി. പൂച്ചകളോട് സംവദിക്കാനായി ഒരു കോഡ് ഭാഷയും അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്. ചിലപ്പോള്‍ പച്ചമലയാളത്തില്‍ തന്നെ ഏറെ നേരം പൂച്ചകളോട് സംസാരിക്കും . പൂച്ചപ്രേമം തലക്കുപിടിച്ച ഫിലിപ്പിന് ദോഹയിലെ മറ്റു പൂച്ചസ്നേഹികളെയും നന്നായറിയാം. യൂറോപ്യന്‍മാരും അറബികളുമാണ് ഇവരിലധികവും.
മറുനാട്ടുകാരായ ഈ അയല്‍ക്കാരുടെ പൂച്ചകള്‍ക്കുമിപ്പോള്‍ ഭക്ഷണം ഫിലിപ്പ് തന്നെയാണ് നല്‍കുന്നത്. ഇവയിലേതെങ്കിലുമൊരു പൂച്ചക്ക് പരിക്ക്പറ്റുകയോ, രോഗം ബാധിക്കുകയോ ചെയ്താല്‍ മതി. ഫിലിപ്പ് ചേട്ടന്‍ അസ്വസ്ഥനാകും.
പൂച്ചകളെ വിട്ട് പോകാന്‍ മനസുവരാത്തത് കൊണ്ട് ദീര്‍ഘകാലത്തേക്ക് ലീവിന് പോകാന്‍ പോലും ഈ പ്രവാസിക്ക് കഴിയാറില്ല.
അയല്‍വാസിയായ ശ്രീലങ്കക്കാരന്‍ മഖ്ദൂമാണ് പൂച്ചകളെ പരിചരിക്കുന്നതില്‍ പലപ്പോഴും ഫിലിപ്പിന് കൂട്ടായത്തെുന്നത്. ഒഴിച്ചു കൂടാനാവാത്ത അവധിക്ക് പോകുമ്പോള്‍ പൂച്ചകളെ നോക്കുന്ന ഉത്തരവാദിത്തം മഖ്ദൂമിനാണ്.
പൂച്ചകളെ വിട്ടുപോകാന്‍ കഴിയാത്തതിനാല്‍ തുടര്‍ച്ചയായ അഞ്ച് വര്‍ഷം ഫിലിപ്പിന് നാട്ടില്‍ പോലും പോയിരുന്നില്ല. മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണം നല്‍കുന്നതും അവക്ക് സ്നേഹപരിചരണം നല്‍കുന്നതും തന്നെയാണ് ഏറ്റവും വലിയ പുണ്യമെന്ന് ഈ പൂച്ചസ്നേഹി ഉറച്ചുവിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.