ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്‍െറ 2015-2016 സീസണ്‍ മത്സരങ്ങളുടെ ലാഭവിഹിതം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ക്കായി ചെലവഴിക്കുമെന്ന് സ്റ്റാര്‍സ് ലീഗ് ഫൗണ്ടേഷന്‍ വ്യക്തമാക്കി. കൂടാതെ സീസണിലെ മൂന്ന് റൗണ്ട് മത്സരങ്ങളില്‍ പ്രവേശനം സൗജന്യമായിരിക്കും. ഇതിന്‍െറ മുഴുവന്‍ ടിക്കറ്റ് ചെലവുകളും ഫൗണ്ടേഷന്‍ വഹിക്കും. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഖത്തര്‍ സ്റ്റാര്‍സ് ലീഗ്് ഫൗണ്ടേഷന്‍ മത്സര വിഭാഗം മേധാവി അഹ്മദ് അല്‍ ഹര്‍മി ഇക്കാര്യം വ്യക്തമാക്കിയത്. സീസണിലെ മൂന്നാം റൗണ്ട് മത്സരങ്ങളിലെ സമയമാറ്റവും വാര്‍ത്താമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ഫൗണ്ടേഷന്‍ കായിക മേഖലയില്‍ മാത്രം ഒതുങ്ങാനുദ്ദേശിക്കുന്നില്ല. അതിന് വ്യക്തമായ സാമൂഹിക പ്രതിബദ്ധത കൂടിയുണ്ടെന്നും അല്‍ ഹര്‍മി പറഞ്ഞു. എല്ലാ സമയത്തും മാനുഷികമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്. അതിന്‍െറ ഭാഗമാണ് പുതിയ സീസണിലെ വരുമാനം സിറിയയിലെ അഭയാര്‍ഥികള്‍ക്കായി ചെലവഴിക്കാന്‍ തീരുമാനിച്ചത്. ഖത്തര്‍ ചാരിറ്റി വഴി ലീഗിലെ വരുമാനം പൂര്‍ണമായി കൈമാറും. അവരായിരിക്കും ഇതിന്‍െറ മേല്‍നോട്ടം വഹിക്കുകയെന്നും അല്‍ ഹര്‍മി ചൂണ്ടിക്കാട്ടി. ഒരു ലീഗിലെ മുഴുവന്‍ വരുമാനവും അഭയാര്‍ഥികള്‍ക്കായി നീക്കിവെക്കുന്ന ആദ്യ ലീഗെന്ന പേരില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. കഴിഞ്ഞ സീസണില്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്കായി അല്‍ അറബിയും അല്‍ അഹ്ലിയും പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.