ദോഹ: ഇന്ത്യയുടെ 69ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ ദഫ്നയിലെ ഡിപ്ളോമാറ്റിക് ടെന്‍റില്‍ സംഘടിപ്പിച്ച സാസ്കാരിക പരിപാടി ഇന്ത്യയുടെ സാംസ്കാര വൈവിധ്യങ്ങളുടെ നേര്‍കാഴ്ചയായി. സംസ്കൃതി, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍, എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍, സാരംഗി, ഭവന്‍സ് പബ്ളിക് സ്കൂള്‍, കര്‍ണാടക സംഘ, ഒഡീസി ടീം, മില്ളേനിയം കിഡ്സ്, ഐ.സി.സി സെമി ക്ളാസിക്കല്‍ ഗ്രൂപ്പ്, ഐ.സി.സി പാട്രിയോട്ടിക്, ഗുജറാത്ത് സമാജ്, മഹാരാഷ്ട്ര മണ്ഡല്‍, പഞ്ചാബ് അസോസിയേഷന്‍ തുടങ്ങി ഐ.സി.സിയില്‍ അഫിലിയേറ്റ ചെയ്ത സംഘടനകള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. രാജ്യത്തിന്‍െറ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹാന്‍മാരുടെ ത്യാഗത്തിന്‍െറ ഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്ന നേട്ടങ്ങളെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ പറഞ്ഞു. ഏഴ് പതിറ്റാണ്ടായി ഇന്ത്യന്‍ പ്രവാസികളുടെ കഴിവിലും പ്രതിഭയിലും വിശ്വാസമര്‍പ്പിച്ച ഖത്തര്‍ ഗവണ്‍മെന്‍റിന് അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യന്‍ പ്രവാസികള്‍ രാജ്യത്തിനും ഫുട്ബാള്‍ രംഗത്തിനും നല്‍കുന്ന പിന്തുണയെ ചടങ്ങില്‍ സംസാരിച്ച സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി അസി. സെക്രട്ടറി നാസര്‍ അല്‍ ഖാതര്‍ പറഞ്ഞു. ഖത്തര്‍ ഷെല്‍ എക്സിക്യുട്ടീവ് വൈസ്പ്രസിഡന്‍റ് മൈക്കല്‍ കൂളും സംസാരിച്ചു. സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും സി.ബി.എസ്.ഇ അധ്യാപക അവാര്‍ഡ് നേടിയ ശോഭന മേനോനെയും ആദരിച്ചു. ഐ.സി.സി പ്രസിഡന്‍റ് ഗിരീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ എംബസി ഡിഫന്‍റ്സ് അറ്റാഷെ ക്യാപ്റ്റന്‍ രമണന്‍ രവി കുമാര്‍, ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം പി.ആര്‍ ആന്‍റ് കമ്യൂണിക്കേഷന്‍സ് ആക്ടിങ് ഡയറക്ടര്‍ അബ്ദുല്ല അല്‍ ഹാജിരി, ഐ.സി.സി ജനറല്‍ സെക്രട്ടറി ദിവാകര്‍ പൂജാരി, മാനേജിങ് കമ്മിറ്റി അംഗം രാജ വിജയന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.