ദോഹ: ഖത്തര്‍ ഒൗഖാഫ് മന്ത്രാലയത്തിന് കീഴില്‍ മര്‍ക്കസ് അബ്ദുല്ലാഹിബ്നു സൈദ് ആല്‍ മഹമൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ (ഫനാര്‍) സംഘടിപ്പിക്കുന്ന അഞ്ച് ഈദ് ഗാഹുകള്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷ സംഘടിപ്പിക്കുന്നു.
ദോഹ അല്‍ അറബി സ്റ്റേഡിയത്തില്‍ നടക്കുന്ന ഈദ്ഗാഹില്‍ പ്രഭാഷകനും എഴുത്തുകാരനുമായ താജ് ആലുവ ഖുതുബയുടെ പരിഭാഷ നിര്‍വഹിക്കും. അല്‍ വക്റ സ്പോര്‍ട്സ് ക്ളബിലെ ഈദ്ഗാഹില്‍ ഫ്രന്‍റസ് കള്‍ച്ചറല്‍ സെന്‍റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരിയും മദീന ഖലീഫയിലെ ഖലീഫ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഫസ്ലുര്‍റഹ്മാന്‍ കൊടുവളളിയും ഖുതുബ പരിഭാഷ നിര്‍വഹിക്കും.
മിസഈദ് ഈദ്ഗാഹില്‍ ഫഖ്റുദ്ധീന്‍ അലി അഹമ്മദ് അല്‍ഖോര്‍ ലുലു ഷോപ്പിങ് കോംപ്ളക്സിന് എതിര്‍വശമുളള അല്‍ഖോര്‍ ഈദ്ഗാഹില്‍ സി.പി . സക്കീര്‍ ഹുസൈന്‍ എന്നിവരുമാണ് പെരുന്നാള്‍ ഖുതുബയുടെ പരിഭാഷ നിര്‍വഹിക്കുക. എല്ലാ ഈദ് ഗാഹുകളിലും രാവിലെ 5.38 ന് പെരുന്നാള്‍ നമസ്കാരം ആരംഭിക്കും.
സ്ത്രീകള്‍ക്കും നമസ്കാര സൗകര്യമുണ്ടായിരിക്കും. പെരുന്നാള്‍ നമസ്കാരത്തിനായി വരുന്നവര്‍ അംഗശുദ്ധി വരുത്തി കൃത്യസമയത്ത് എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.