ദോഹ: ഇസ്രായേലിന്‍െറ മസ്ജിദുല്‍ അഖ്സ കടന്നുകയറ്റത്തിനെതിരെ ആഗോള മുസ്ലിംകള്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് ആഗോള മുസ്ലിം പണ്ഡിതസഭ അധ്യക്ഷനും വിഖ്യാത പണ്ഡിതനുമായ ശൈഖ് യൂസുഫുല്‍ ഖറദാവി ആവശ്യപ്പെട്ടു. മസ്ജിദുല്‍ അഖ്സയില്‍ വിനോദസഞ്ചാരികളായി പ്രവേശിക്കുന്നതിനേക്കാള്‍ തങ്ങള്‍ക്ക് വിജയശ്രീലാളിതരായി കടക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ പവിത്രമാക്കപ്പെട്ടതിനോട് അതിക്രമം കാണിച്ചാല്‍ പ്രതികരണം ഏതു വിധത്തിലായിരിക്കുമെന്ന സന്ദേശം ഇസ്ലാമിന്‍െറ ശത്രുക്കള്‍ക്കും ഭരണാധികാരികള്‍ക്കും വ്യക്തമാക്കിക്കൊടുക്കണം. ഫലസ്തീനില്‍ മസ്ജിദുല്‍ അഖ്സക്കെതിരായി നടക്കുന്ന കുതന്ത്രവും ഗൂഢാലോചനയും ഫലിക്കില്ല. മസ്ജിദുല്‍ അഖ്സക്ക് ചുറ്റും പീഡനമനുഭവിക്കുന്ന തങ്ങളുടെ സഹോദരന്മാരെ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ പദ്ധതി ആവിഷ്കരിക്കണം. അതേസമയം, തന്‍െറ ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ കാര്യമാക്കുന്നില്ളെന്ന് പ്രതികരിച്ച അദ്ദേഹം ജീവിതവും മരണവും രോഗവും ആരോഗ്യവും ദൈവത്തിങ്കല്‍ നിന്നുള്ളതാണെന്നും കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.