അല്‍ ജസീറ ഡോക്യുമെന്‍ററി സംപ്രേഷണം ഇന്ന്

ദോഹ: കഴിഞ്ഞ വര്‍ഷം ഗസ്സക്കെതിരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുന്ന പുതിയ ഡോക്യുമെന്‍ററി ഇന്ന് രാത്രി 10 മണിക്ക് സംപ്രേഷണം ചെയ്യുമെന്ന് അല്‍ ജസീറ അറിയിച്ചു. ഇസ്രായേല്‍ സൈന്യത്തിന്‍െറ ക്രൂരതകളും സൈനിക നേതൃത്വവും രഹസ്യാന്വേഷണ വിഭാഗവും ഹമാസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് നേരിട്ടതെന്നും ഡോക്യുമെന്‍്ററി ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കും. 
ആക്രമണത്തെ സംബന്ധിച്ചും മൊസാദിന്‍െറ ചാരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ഇസ്രായേലി സൈനികരുടെ ഏറ്റുപറച്ചിലടക്കമാണ് വെളിച്ചം കാണാന്‍ പോകുന്നത്. ഗസ്സക്കെതിരായ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഇസ്രായേല്‍ പട്ടാളക്കാര്‍ കുറ്റസമ്മതം നടത്തുന്നുണ്ട്. ഇസ്രായേല്‍ ഭരണാധികാരികളുടെ പൂര്‍ണ പിന്തുണയോടെ ഗസ്സക്കെതിരെ 55 ദിവസം നീണ്ടു നിന്ന ക്രൂരമായ ആക്രമണങ്ങളെ സംബന്ധിച്ച് പൂര്‍ണ വിവരണങ്ങള്‍ ഡോക്യുമെന്‍ററിയിലുണ്ടാവും. ഗസ്സയില്‍ നിന്നുള്ള തുരങ്കങ്ങള്‍ തകര്‍ത്തതടക്കമുള്ള കൃത്യങ്ങളും ഇതിലുള്‍പ്പെടും. ഇസ്രായേലി കമാന്‍ഡോകളും കരസേനയും തങ്ങളുടെ ലക്ഷ്യത്തിലത്തൊതെ മടങ്ങുന്നതും ഡോക്യുമെന്‍ററിയില്‍ വ്യക്തമാണ്. ഗസ്സക്കാരുടെ തുരങ്കം തകര്‍ക്കാന്‍ കഴിഞ്ഞതാണ് ഇസ്രായേലിന്‍െറ ഭാഗത്ത് നിന്നുള്ള ഏക ലക്ഷ്യ പൂര്‍ത്തീകരണമെന്നും അവസാന ആക്രമണത്തില്‍ പങ്കെടുത്ത ഇസ്രായേലി പട്ടാളക്കാരുടെ ഏറ്റുപറച്ചിലില്‍ വ്യക്തമാവുന്നുണ്ട്. റഫയിലെ ഇസ്രായേല്‍ കൂട്ടക്കുരുതിയെ സംബന്ധിച്ചുള്ള ഡോക്യുമെന്‍്ററി കഴിഞ്ഞ വ്യാഴാഴ്ച അല്‍ ജസീറ പ്രദര്‍ശിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.