ദോഹ: വേനല്‍ അവധിക്ക് ആഘോഷപെരുമ നല്‍കി ഒരുമാസം നീണ്ടുനിന്ന ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന് കൊടിയിറങ്ങി. ‘കളര്‍ യുവര്‍ സമ്മര്‍’ എന്ന പേരില്‍ ദോഹ എക്സിബിഷന്‍ സെന്‍ററിലെ എന്‍റര്‍ടെയിന്‍റ്മെന്‍റ് സിറ്റിയില്‍ നടന്ന മേള സന്ദര്‍ശിക്കാന്‍ രണ്ടര ലക്ഷം പേരത്തെിയതായി സംഘാടകര്‍ അറിയിച്ചു.
സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡാണിത്. ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മേളക്ക് അവധി ദിനങ്ങളിലാണ് ആളുകള്‍ ഇടിച്ചുകയറിയത്. സ്വദേശികളും പ്രവാസികളും, നിരവധി ജി.സി.സി പൗരന്‍മാരടക്കം വിനോദസഞ്ചാരികളും മേള ആസ്വദിക്കാനത്തെി. കഴിഞ്ഞ വര്‍ഷം ഇതേ വേദിയില്‍ ആറാഴ്ച നീണ്ട മേളയില്‍ 130,000 സന്ദര്‍ശകരാണ് എത്തിയിരുന്നത്. കൊടും ചൂടിനെ വകവെക്കാതെയാണ് ഇത്തവണ സന്ദര്‍ശകര്‍ സമ്മര്‍ ഫെസ്റ്റിവലിലേക്ക് ഒഴുകിയത്. എന്‍റര്‍ടെയിന്‍റ്മെന്‍റ് സിറ്റിയിലെ മിനി ട്രേഡ് ഫയറില്‍ 125 സ്റ്റാളുകളാണുണ്ടായിരുന്നത്. 10 മുതല്‍ 25 റിയാല്‍വരെ ചാര്‍ജ് ഈടാക്കുന്ന 16 റൈഡുകളാണ് പ്രവര്‍ത്തിച്ചത്. ഇതിന് പുറമെ രുചിവൈവിധ്യങ്ങളുമായി ഫുഡ്കോര്‍ട്ടും സന്ദര്‍ശകരെ ആകര്‍ഷിച്ചു. ഫെസ്റ്റിവെല്‍ സിറ്റിയുടെ പൊതുവേദയില്‍ അറബ് നൃത്തവും സംഗീതവും അരങ്ങേറി. ആഴ്ച തോറും നടന്ന ഭാഗ്യ നറുക്കെടുപ്പില്‍ 160,000ലധികം കൂപ്പണുകളാണ് എത്തിയത്. നാല് ബി.എം.ഡബ്ള്യു ഏഴ് സീരീസ് കാറുകളും നാല് മിനി കൂപ്പര്‍ കാറുകളും ഏഴ് ലക്ഷം റിയാലിന്‍െറ കാഷ് പ്രൈസുകളുമാണ് ഖത്തര്‍ ടൂറിസം അതോറിറ്റി സന്ദര്‍ശകര്‍ക്ക് നല്‍കിയത്. എസ്ദാന്‍ മാളില്‍ നടന്ന ഒന്നാം നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ബി.എം.ഡബ്ള്യു സെവന്‍ സീരീസ് കാറിന് രാധാകൃഷ്ണ പിളള എന്ന ഇന്ത്യക്കാരനാണ് അര്‍ഹനായത്. അവസാനത്തെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം വില്ലാജിയോ മാളില്‍ നടന്നു.
രണ്ട്് അറബിക് മ്യൂസിക് ഷോ, ദോഹ കോമഡി ഡേ എന്നിവയടക്കം സ്റ്റേജ് ഷോകളും ഇത്തവണ അരങ്ങേറി.
ഇമാറാത്തി ഗായിക ബല്‍ഖീസ് ഫാത്തി, പ്രമുഖ സൗദി ഗായകന്‍ റാബിഹ് സഖര്‍, സിറിയന്‍ ഗായിക അസല നസ്്റി, ഉദിച്ചുയരുന്ന മൊറോക്കന്‍ താരം സഅദ് ലംജറദ തുടങ്ങിയവരാണ് അല്‍സദ്ദ് സ്പോര്‍ട്സ് ക്ളബ്ബിന് സമീപത്തെ ഹമദ് അല്‍അതിയ്യ അരീനയില്‍ കാണികളെ സംഗീത വിരുന്നൂട്ടിയത്.
ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ ഹാസ്യ താരങ്ങളായ ബദര്‍ സാലിഹ്, ഇബ്രാഹിം ഖൈറുല്ല, ഫഹദ് അല്‍ബുതൈരി, അഹ്്മദ് അല്‍ ശമ്മാരി, അലി അല്‍സെയ്ദ് എന്നിവര്‍ ചിരി പകരാനത്തെി.
ഖത്തരി ഹാസ്യതാരം ഹമദ് അല്‍ അമ്മാരിയാണ് സ്റ്റേജ് പരിപാടികളില്‍ അവതാരകനായത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.