ദോഹ: ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളിയെ സ്വന്തം തൊഴിലുടമക്ക് കീഴിലല്ലാതെ തൊഴിലെടുക്കാന്‍ വിട്ടുനല്‍കുന്നതിനെതിരെ കര്‍ശന ശിക്ഷ നടപടികളാണ് പ്രവാസി കുടിയേറ്റം സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിയമത്തിലെ 38ാം വകുപ്പ് പ്രകാരം അനുമതിയില്ലാതെ തൊഴിലാളിയെ മറ്റൊരു തൊഴിലുടമക്ക് കൈമാറിയാല്‍ ബന്ധപ്പെട്ട റിക്രൂട്ടര്‍ക്ക് മൂന്നുവര്‍ഷം വരെ തടവോ അഞ്ചുലക്ഷം ഖത്തര്‍ റിയാല്‍ വരെ പിഴയോ അല്ളെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന തൊഴിലുടമക്കും ഇതേ ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍, അനുമതിയില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് നിയമലംഘകര്‍ക്ക് 12,000 ഖത്തര്‍ റിയാല്‍ പിഴയടച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാകുമെന്നും നിയമത്തിലുണ്ട്. ഇങ്ങനെ ഒത്തുതീര്‍പ്പുണ്ടാക്കുന്നതിന് ആഭ്യന്തരമന്ത്രിയുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയുടെയോ അനുമതിയുണ്ടായിരിക്കണം. പുതിയ നിയമപ്രകാരം തൊഴിലുടമയുമായി തൊഴില്‍ കരാറുണ്ടാക്കുകയും രണ്ടു കൂട്ടരും കരാറില്‍ ഒപ്പുവെക്കുകയും ചെയ്താല്‍ മാത്രമെ വിദേശ തൊഴിലാളിക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടാകൂ. തൊഴില്‍കരാറില്‍ ഒപ്പുവെക്കാതെ വര്‍ക്ക് വിസ അനുവദിക്കില്ല. ഹോട്ടല്‍, ടൂറിസം കേന്ദ്രങ്ങളുടെ മാനേജര്‍മാര്‍ തങ്ങള്‍ മുഖേന രാജ്യത്തത്തെുന്നവരുടെ പൂര്‍ണവിവരങ്ങള്‍ അധികൃതരെ അറിയിക്കണം. വിസ ലഭ്യമാക്കുന്ന ഹോട്ടലുകളും ടൂറിസം കേന്ദ്രങ്ങളും, ബന്ധപ്പെട്ട വ്യക്തിയെക്കുറിച്ച് 48 മണിക്കൂറായി വിവരങ്ങളൊന്നും ലഭിക്കുന്നില്ളെങ്കില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. 14ാം വകുപ്പ് അനുസരിച്ച് ഖത്തറില്‍ റസിഡന്‍റ് പെര്‍മിറ്റുള്ള വിദേശ തൊഴിലാളിക്ക് ആറ് മാസത്തിലധികം തുടര്‍ച്ചയായി രാജ്യം വിട്ടുനില്‍ക്കാന്‍ അനുമതി ഉണ്ടായിരിക്കില്ല. ഒരു വര്‍ഷ കാലയളവിനുള്ളില്‍ രാജ്യത്തേക്ക് തിരിച്ചുവരുന്നതിന് പ്രത്യേക അനുമതി നേടിയവര്‍ക്ക് ഇതില്‍ ഇളവുണ്ടാവും. പക്ഷെ റെസിഡന്‍റ് പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നതിന് 60 ദിവസം മുമ്പ് രാജ്യത്ത് മടങ്ങിയത്തെണം. ആഭ്യന്തരമന്ത്രിയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരോ ആയിരിക്കും ഇക്കാര്യങ്ങള്‍ പരിശോധിക്കുക.
വിദേശ തൊഴിലാളിയുടെ ഭാര്യക്കും 25 വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും വിവാഹിതയാകാത്ത മക്കള്‍ക്കും ആഭ്യന്തര മന്ത്രാലയം റസിഡന്‍റ് പെര്‍മിറ്റ് നല്‍കുമെന്ന് 12ാം വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍, പ്രായപരിധി സംബന്ധിച്ച നിബന്ധനകളില്‍ ഇളവ് നല്‍കാന്‍ ആഭ്യന്തരമന്ത്രിക്കും അദ്ദേഹം ചുമതലപ്പെടുത്തുന്നയാള്‍ക്കും അധികാരമുണ്ടായിരിക്കും. പ്രവാസികളുടെ രക്ഷിതാക്കള്‍ക്ക് റസിഡന്‍റ് പെര്‍മിറ്റ് നല്‍കാനും ആഭ്യന്തരമന്ത്രിക്കും അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് അധികാരമുണ്ടാകും. എന്നാല്‍ അതിനുള്ള അപേക്ഷ ന്യായയുക്തമായിരിക്കണം. 26ാം വകുപ്പ് പ്രകാരം ഖത്തറില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റങ്ങള്‍ ചെയ്ത് ശിക്ഷ അനുഭവിച്ച് നാടുകടത്തപ്പെട്ട വിദേശിക്ക് നാല് വര്‍ഷത്തിന് ശേഷം മാത്രമേ തിരിച്ചുവരാന്‍ അനുതിയുണ്ടാവൂ. നാടുകടത്തപ്പെട്ടയാള്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരുന്നതിന് ആഭ്യന്തരമന്ത്രിയുടെ അനുമതി നിര്‍ബന്ധമാണ്. റസിഡന്‍റ് പെര്‍മിറ്റിന്‍െറ കാലാവധി കഴിഞ്ഞാല്‍ 90 ദിവസത്തിനുള്ളില്‍ പുതുക്കിയിരിക്കണം. തൊഴിലാളിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ തൊഴിലുടമ പാസ്പോര്‍ട്ടോ യാത്രരേഖകളോ കൈവശം വെക്കാന്‍ പാടില്ല. വിദേശതൊഴിലാളി രാജ്യത്ത് പ്രവേശിച്ച് 30 ദിവസത്തിനുള്ളില്‍ റസിഡന്‍സി പെര്‍മിറ്റിനുള്ള നടപടികള്‍ ആരംഭിക്കണം. നവജാതശിശുക്കള്‍ക്ക് ജനിച്ച് 90 ദിവസത്തിനുള്ളില്‍ റസിഡന്‍സി പെര്‍മിറ്റ് സ്റ്റാമ്പ് ചെയ്യണമെന്നാണ് വ്യവസ്ഥ. പ്രവാസി തന്‍െറ തൊഴിലില്‍ നിന്നും രാജിവെച്ചാലോ വിസിറ്റ് വിസയുടെയോ റസിഡന്‍റ് പെര്‍മിറ്റിന്‍െറ കാലാവധി കഴിയുകയോ റദ്ദാക്കുകയോ ചെയ്ത ശേഷം രാജ്യത്ത് തുടരുന്നുണ്ടെങ്കിലോ 14 ദിവസത്തിനുള്ളില്‍ തൊഴിലുടമ ഇക്കാര്യം ബന്ധപ്പെട്ട വകുപ്പില്‍ അറിയിക്കണം. നിയമത്തിന്‍െറ 19ാം വകുപ്പിലാണ് ഈ വ്യവസ്ഥയുള്ളത്. വിദേശിയുടെ താമസത്തിന് ഖത്തറില്‍ ഉത്തരവാദികളായവരെക്കുറിച്ചാണ് 17ാം വകുപ്പില്‍ വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.