ദോഹ: വാഴയൂര്‍ പഞ്ചായത്ത് 11ാം വാര്‍ഡില്‍ ആര് ജയിച്ചാലും ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അല്‍ അത്വിയ മാര്‍ക്കറ്റിനടുത്തുള്ള ബാച്ചിലര്‍ മുറിയില്‍ ബിരിയാണി ഉറപ്പ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ഏറെ വീറുംവാശിയുമുള്ള മത്സരം നടക്കുന്ന വാര്‍ഡുകളിലൊന്നാണ് വാഴയൂരിലെ 11ാം വാര്‍ഡായ കോട്ടുപ്പാടം. എല്‍.ഡി.എഫ് സ്വതന്ത്രനും യു.ഡി.എഫും ഏറ്റുമുട്ടുന്ന ഇവിടുത്തെ പ്രധാന എതിരാളികളുടെ മക്കള്‍ രണ്ടുപേരും ഖത്തറില്‍ ഒരുമിച്ച് ജോലിചെയ്ത് ഒരുമുറിയില്‍ കിടന്നുറങ്ങുന്നവരാണ്. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 23ലെ അഹ്റമാത്ത്-അല്‍ ബുസ്താന്‍ മൊബൈല്‍ ഫോണ്‍ ഷോപ്പിലെ സെയില്‍സ്മാന്‍മാരാണ് ഇരുവരും. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി മണ്ടാടംതൊടി പാറമ്മല്‍ വട്ടിയില്‍ അബ്ദുല്‍ മജീദ് മാസ്റ്ററുടെ മകന്‍ ജാബിറും സി.പി.എം സ്വതന്ത്രന്‍ പള്ളിയാളി കാമ്പ്രത്ത് കുട്ട്യാമുവിന്‍െറ മകന്‍ റാഫിയും അഞ്ച് വര്‍ഷമായി ഇവിടെ ഒരുമിച്ചാണ്. രാഷ്ട്രീയമായി വിരുദ്ധപക്ഷങ്ങളിലാണെങ്കിലും അയല്‍വാസികളും സുഹൃത്തുക്കളുമാണ് മജീദ് മാസ്റ്ററും കുട്ട്യാമുവും. ജാബിറും റാഫിയും അതുപോലത്തെന്നെയാണ്. രണ്ട് മാസത്തെ വ്യത്യാസത്തിലാണ് അഞ്ച് വര്‍ഷം മുമ്പ് ഇരുവരും ജോലി തേടി ഖത്തറിലത്തെിയത്. അതിനും മുമ്പേ തന്നെ നാട്ടിലെ നല്ല സുഹൃത്തുക്കള്‍.
എന്നാല്‍, സൗഹൃദത്തിന്‍െറ ഊഷ്മളതയൊന്നും മത്സരത്തിലെ വീറിനും വാശിക്കും ഒട്ടും കുറവ് വരുത്തുന്നില്ളെന്ന് ഇരുവരും പറയുന്നു. നാട്ടിലെ തെരഞ്ഞെടുപ്പ് ചൂട് ഒട്ടും തണുക്കാതെതന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയുന്ന ഇവരുവരും വാട്ട്സ് ആപിലും ഫേസ്ബുക്കിലുമൊക്കെയായി തങ്ങള്‍ക്കാവുന്ന വിധത്തില്‍ ഉപ്പമാര്‍ക്ക് വോട്ടുപിടിക്കുന്നുമുണ്ട്. മത്സരം ആരോഗ്യകരമാണെന്ന് അരക്കിട്ടുറപ്പിച്ച് സത്യസന്ധമായി അതിനെ വിലയിരുത്താനും രണ്ടുപേര്‍ക്കും മടിയില്ല.
നിലവില്‍ ലീഗ് ജയിച്ചുകൊണ്ടിരുന്ന വാര്‍ഡില്‍ ഒരു അട്ടിമറി ഉദ്ദേശിച്ചുതന്നെയാണ് ഇടതുമുന്നണി സ്വതന്ത്രനെ രംഗത്തിറക്കിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പതിവായി കാണുന്ന പ്രാദേശിക വിഷയങ്ങളും പതിവില്‍ കവിഞ്ഞ സമവാക്യങ്ങളുമെല്ലാം ഇവിടെയുമുണ്ട്. ഇടത് വലത് രാഷ്ട്രീയപ്പോരിനേക്കാള്‍ സുന്നി ഇ.കെ, എ.പി വിഭാഗങ്ങള്‍ തമ്മിലുള്ള മത്സരത്തിനാണ് ഇവിടെ പ്രാധാന്യം. സ്ഥാനാര്‍ഥികള്‍ രണ്ടാളം രാഷ്ട്രീയത്തില്‍ സജീവമാണ്. മജീദ് മാസ്റ്റര്‍ മുസലിംലീഗിന്‍െറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റാണ്. 15 വര്‍ഷം മുമ്പേ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി വിജയം വരിച്ചയാളുമാണ്. എന്നാല്‍, കുട്ട്യാമു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാണെങ്കിലും തെരഞ്ഞെടുപ്പില്‍ പുതുമുഖം. പിതാവ് മത്സരരംഗത്തുണ്ടാവുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ളെന്ന് റാഫി പറയുന്നു. രണ്ടുപേരുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ 11ാം വാര്‍ഡിലേക്ക് പലപേരുകളാണ് നാട്ടില്‍ നിന്ന് പറഞ്ഞുകേട്ടത്. സ്ഥാനാര്‍ഥി കുപ്പായം തുന്നി കാത്തിരുന്ന ഒട്ടേറെ പേരുണ്ടായിരുന്നു. അവസാന നിമിഷമാണ് ബാപ്പമാരാണ് മത്സരിക്കുന്നതെന്ന് അറിഞ്ഞത്. എങ്കിലും രണ്ട് സുഹൃത്തുക്കള്‍ക്കും വിഷമമൊന്നുമില്ല. ഉപ്പമാരുടെ പോരാട്ടം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുത്ത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം വോട്ട് സ്വന്തമാക്കാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യകുയാണ് രണ്ടുപേരും. നാട്ടിലെ പൊരിഞ്ഞ പോരിന്‍െറ വിശേഷങ്ങളറിയുമ്പോള്‍, നാട്ടിലത്തെിയിരുന്നുവെങ്കില്‍ എന്ന ആഗ്രഹമുണ്ടെങ്കിലും രണ്ടുപേര്‍ക്കും ഒരുമിച്ച് അവധി കിട്ടില്ളെന്ന് ഉറപ്പാണ്. എന്നാല്‍, അങ്കം കടലിനിക്കരെയിരുന്ന് കാണാമെന്ന തീരുമാനമെടുത്തു. ഇവര്‍ക്കൊപ്പം ആര് ജയിക്കുമെന്ന് ഉദ്വേഗത്തോടെ കാത്തിരിക്കുകയാണ് ഖത്തറിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. പക്ഷെ, നവംബര്‍ ഏഴിന് മുറിയില്‍ ബിരിയാണി വിളമ്പുന്ന കാര്യത്തില്‍ ആര്‍ക്കും സംശയമോ തര്‍ക്കമോ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.