ദോഹ: സുഹൈം ബിന്‍ ഹമദ് സ്റ്റേഡിത്തില്‍ നടക്കുന്ന ലോക ഐ.പി.സി അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആസ്ട്രേലിയയുടെ ആന്‍ഗി ബെലാര്‍ഡിനും കാനഡയുടെ ബ്രെന്‍ഡ് ലകാറ്റോസിനും മൂന്നാം സ്വര്‍ണം തലനാരിഴക്ക് നഷ്ടപ്പെട്ടു. 200 മീറ്ററിലെയും 400 മീറ്ററിലെയും ചാമ്പ്യനായ ആന്‍ഗി ബെലാര്‍ഡിനു 800 മീറ്ററില്‍ T53 വിഭാഗത്തില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
അവസാന 40 മീറ്റര്‍ വരെ മുന്നിലായിരുന്ന ബെലാര്‍ഡിന് പക്ഷേ ചൈനയുടെ ഹോങ്സുവാന്‍ സ്യൂവിന്‍െറ കനത്ത വെല്ലുവിളി മറികടക്കാന്‍ സാധിച്ചില്ല. എന്നാല്‍ അവസാന നിമിഷം സ്വന്തം ടീംമേറ്റ് മാഡിസന്‍ റൊസാരിയോ ഒന്നാം സ്ഥാനത്തത്തെുകയും ചൈനക്കാരിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായി ബെലാര്‍ഡ് ഫിനിഷ് ചെയ്യുകയും ചെയ്തു.
കനഡയുടെ ലകാറ്റോസിനും ചാമ്പ്യന്‍ഷിപ്പിന്‍െറ ആറാം ദിനം തന്‍്റെ മൂന്നാം സ്വര്‍ണം നഷ്ടമായി. 100, 200 മീറ്ററില്‍ ഒന്നാമതത്തെിയ ഇവര്‍, 400 മീറ്ററില്‍ ചൈനയുടെ ഹുസാവോക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 49.35 സെകന്‍ഡില്‍ ചൈനക്കാരി ഫിനിഷ് ചെയ്തപ്പോള്‍ 49.45 സെകന്‍ഡില്‍ ഓടിയത്തൊനേ ലകാറ്റോസിനായുള്ളൂ. ആറാം ദിവസം അഞ്ച് ലോകറെക്കോര്‍ഡുകള്‍ കൂടി പഴങ്കഥയായതോടെ ഇതുവരെ 33 ലോകറെക്കോര്‍ഡുകളാണ് പുതിയതായി പിറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.