ദോഹ: അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ഉത്തരേന്ത്യയിലുമുണ്ടായ ഭൂകമ്പത്തിന്‍െറ പ്രകമ്പനങ്ങള്‍ ഖത്തറിലും. ഭൂചലനത്തിന്‍െറ അനുരണനങ്ങള്‍ അനുഭവപ്പെട്ടതായി നിരവധിയാളുകള്‍ പറഞ്ഞു. വെസ്റ്റ് ബേ, അല്‍ സദ്ദ്, ഓള്‍ഡ് എയര്‍പോര്‍ട്ട് മേഖല എന്നിവിടങ്ങളിലാണ് ലഘുചലനങ്ങള്‍ അനുഭവപ്പെട്ടത്. ഉച്ചക്ക് 12.30-ഓടെയായിരുന്നു സംഭവം. വളരെ നേരിയതരത്തില്‍ ഭൂചലനമുണ്ടായതായി ഖത്തറിലെ കാലാവസ്ഥ നിരീക്ഷണവിഭാഗം സ്ഥിരീകരിച്ചു. എന്നാല്‍, ആളപായമോ ഏതെങ്കിലും തരത്തിലുള്ള അപകടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഉയര്‍ന്ന കെട്ടിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും താമസക്കാര്‍ക്കുമാണ് വിറയലും ചെറിയ കുലുക്കവും അനുഭവപ്പെട്ടത്. ജല-വൈദ്യുതി വിതരണക്കാരായ കഹ്റമാ നേരത്തെ തന്നെ നല്‍കിയ മുന്നറിയിപ്പ് പ്രകാരം ചിലയിടങ്ങളില്‍ താമസക്കാരെയും കെട്ടിടങ്ങളില്‍നിന്ന് ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനം അനുഭവപ്പെട്ടാല്‍ മുറികളില്‍ കഴിയുന്നവര്‍ മേശക്കടിയിലോ മറ്റോ കഴിച്ചുകൂട്ടാനും ഉയരംകൂടിയ കെട്ടിടങ്ങളുടെ സമീപത്ത് നിന്ന് മാറി നില്‍ക്കണമെന്നും കഹ്റമാ നിര്‍ദേശം നല്‍കിയിരുന്നു. ചില്ലുകളോ കെട്ടിടാവശിഷ്ടങ്ങളോ ദേഹത്ത് പതിക്കുന്നതൊഴിവാക്കാനാണ് ഇത്. 2013 ഏപ്രിലില്‍ ഇറാനില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ഖത്തറിലും ചെറിയ തോതില്‍ ചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് ശേഷം ഭൂകമ്പം അറിയാനായി ആറ് ഭൂകമ്പമാപിനികള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ഖത്തറില്‍ ഉണ്ടായ തരത്തിലുള്ള ചെറിയതോതിലുള്ള കമ്പനങ്ങള്‍ ഈ മാപിനികളിലൂടെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണെന്ന് അല്‍ ജസീറ ഇംഗ്ളീഷ് ചാനലിലെ കാലാവസ്ഥ നിരീക്ഷക സ്റ്റെഫ് ഗാള്‍ട്ടര്‍ പറഞ്ഞു. ഭൂകമ്പങ്ങള്‍ പ്രവചനാതീതമാണെന്നും ദൂരെ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിന്‍െറ അനുരണനങ്ങള്‍ ഇവിടെയത്തൊന്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്നും അവര്‍ പറഞ്ഞു. ജി.സി.സി രാജ്യങ്ങളില്‍ മസ്കത്ത് പോലുള്ള പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ദോഹയില്‍ ഭൂകമ്പസാധ്യത വളരെ കുറവാണെന്നും ഇവര്‍ പറയുന്നു. പാകിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് അറേബ്യന്‍ ഉപദ്വീപില്‍ ഭൂകമ്പസാധ്യതകള്‍ കുറവാണെന്ന് ലണ്ടനില്‍നിന്നുള്ള ഗവേഷകരുടെ 2008ലെ പഠനങ്ങളെ ഉദ്ധരിച്ച് പ്രാദേശിക വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.