ദോഹ: ശ്രീലങ്കന്‍ യുവതിയുടെ മരണത്തിനിടയായ സംഭവത്തില്‍ കുറ്റമാരോപിക്കപ്പെട്ട മൂന്നുപേരെയും രാജ്യത്തെ ക്രിമിനല്‍ കോടതി വെറുതെവിട്ടു. എന്നാല്‍, ഇതിലുള്‍പ്പെട്ട ശ്രീലങ്കന്‍ പൗരന് സഭ്യേതരമല്ലാത്ത പെരുമാറ്റത്തിന് ഒരുവര്‍ഷത്തെ ജയില്‍ശിക്ഷയും ശിക്ഷ കാലാവധിക്കുശേഷം നാടുകടത്താനും വിധിച്ചു.
ശ്രീലങ്കന്‍ സ്വദേശിയായ കമിതാക്കള്‍ വാദി അല്‍ സയില്‍ ഭാഗത്ത് കാറിലിരിക്കുകയായിരുന്നു. ഈ സമയത്ത് ഇവിടെയത്തെിയ ജി.സി.സി പൗരമാരെ കണ്ട് ഇരുവരും തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറി. സംശയം തോന്നിയ ജി.സി.സി പൗരന്മാര്‍ ഇവരെ പിന്തുടരുകയും ചോദ്യംചെയ്യുകയുമായിരുന്നു. പൊലിസാണെന്ന് പേടിച്ചാണ് തങ്ങള്‍ ഒളിച്ചതെന്നായിരുന്നു കമിതാക്കളുടെ മറുപടി. ഇതിനിടെ യുവതി ഓടാന്‍ ശ്രമിക്കുകയും കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് യുവാക്കള്‍ ഉടനെ അടിയന്തര സഹായത്തിനായി പൊലിസിനെ വിളിച്ചു. ആശുപത്രിയിലത്തെിച്ചെങ്കിലും യുവതി പിന്നീട് മരിച്ചു. സ്ഥലത്തത്തെിയ പൊലീസ് ദൂരൂഹ സാഹചര്യത്തില്‍ കണ്ടതിന് രണ്ട് ജി.സി.സി പൗരന്‍മാരെയും ശ്രീലങ്കക്കാരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയെ മന$പൂര്‍വം ഉപദ്രവിച്ചതിന് ഇവര്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. വീഴ്ചയാണ് ഗുരുതരമായി പരിക്കേല്‍ക്കാനും മരണത്തിനുമിടയാക്കിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.