റഷ്യന്‍ ആക്രമണത്തില്‍ നിന്ന് അല്‍ ജസീറ സംഘം രക്ഷപ്പെട്ടു

ദോഹ: സിറിയയില്‍ ആക്രമണരംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനത്തെിയ അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാരുടെ സംഘം മരണമുഖത്ത് നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. റഷ്യന്‍ വ്യോമാക്രമണത്തില്‍ നിന്നാണ് അല്‍ജസീറ സംഘം രക്ഷപ്പെട്ടത്. ഐസിസിനെതിരെ നടത്തുന്ന ആക്രമണത്തില്‍ ഇദ്ലിബ് പ്രവിശ്യയില്‍ വെച്ചാണ് അല്‍ ജസീറ സംഘം രക്ഷപ്പെട്ടത്. 
പ്രവിശ്യയില്‍ റഷ്യ നടത്തിയ മൂന്നാം വ്യോമാക്രമണത്തിനിടെയാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഇദ്ലിബിലെ അല്‍ ജസീറ റിപ്പോര്‍ട്ടര്‍ അദ്ഹം അബൂ ഹിസാം പറഞ്ഞു. താഴ്വരയില്‍ രണ്ട് തവണ വ്യോമാക്രമണം നടത്തിയ റഷ്യന്‍ വിമാനങ്ങള്‍ ആക്രമണം തുടരുകയാണെന്നും ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, തങ്ങളുടെ സംഘത്തില്‍ ആര്‍ക്കും സാരമായ പരിക്കേറ്റിട്ടില്ളെന്നും എല്ലാവരും അല്‍ഭുദകരമായി രക്ഷപ്പെടുകയായിരുന്നുവെന്നും അല്‍ ജസീറ വ്യക്തമാക്കി. അതേസമയം, ഡമസ്കസില്‍ അല്‍ജസീറ റിപ്പോര്‍ട്ടറുടെ മാതാവിനെ സായുധ സംഘം ബന്ധിയാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.