ദോഹ: മിഡിലീസ്റ്റ് രാജ്യങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധികളില്‍ ഖത്തര്‍ സ്വീകരിക്കുന്ന ഉറച്ച നിലപാടുകള്‍ പ്രശംസനീയമാണെന്നും ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്നും തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. അല്‍ ജസീറ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഉര്‍ദുഗാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മേഖലയിലെ പ്രധാന പ്രശ്നങ്ങളില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കും. അതേസമയം, സിറിയയില്‍ റഷ്യ നടത്തുന്ന ആക്രമണം അപലപനീയമാണെന്നും 65ലധികം സിവിലിയന്മാരുടെ ദാരുണ മരണമാണ് റഷ്യന്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായതെന്നും റഷ്യ ലക്ഷ്യം വെക്കുന്നത് ബശ്ശാറിനെതിരെയുള്ള പ്രതിപക്ഷത്തെയാണെന്നും ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി.
അഭയാര്‍ഥികളുടെ കാര്യത്തില്‍ തുര്‍ക്കി നിലപാടുകള്‍ മാതൃകപരമാണ്.
തുര്‍ക്കിയുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ട നിലയിലാണുള്ളത്. ഫലസ്തീനിനും ഗസ്സക്കും നേരെയുള്ള ഈജിപ്ഷ്യന്‍ നിലപാടുകള്‍ അനീതി നിറഞ്ഞതാണ്.
ഫലസ്തീനിലെ നിലവിലെ സാഹചര്യത്തില്‍ അറബ് ലീഗ് നിര്‍ജീവമാണ്.
ഇസ്രയേലിന്‍െറ ആക്രമണം ഉടന്‍ അവസാനിപ്പിക്കണം. ഏറ്റവും സങ്കടകരമായത്, ഗസ്സയിലേക്കുള്ള തുരങ്കങ്ങളില്‍ ഈജിപ്ത് വെള്ളമൊഴുക്കി ഗസ്സന്‍ ജനതയുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തുന്നതാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.