ഇന്ത്യയിലെ 20 ദശലക്ഷം വീടുകള്‍ ലക്ഷ്യമിട്ട് അല്‍ ജസീറ

ദോഹ: ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്താശൃംഖലയുള്ള ചാനലുകളിലൊന്നായ അല്‍ ജസീറ മീഡിയനെറ്റ്വര്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ പ്രേക്ഷകരിലേക്കത്തൊനുള്ള ശ്രമത്തില്‍. നെറ്റ്വര്‍ക്ക് വികസന പദ്ധതികള്‍ വിപുലമാക്കുന്നതിന്‍െറ ഭാഗമായി അല്‍ ജസീറ മുംബൈയില്‍ നടന്ന ‘കേബിള്‍ ടി.വി ഇന്ത്യ ട്രേഡ് ഷോ’യില്‍ ഇന്ത്യയിലെ നിരവധി പുതിയ കേബിള്‍ ഓപ്പറേറ്റര്‍മാരുമായി 500 ഓളം കരാറുകള്‍ ഒപ്പുവെച്ചു. നവംബര്‍ അഞ്ച് മുതല്‍ ഏഴ് വരെയാണ് മുംബൈയില്‍ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ ട്രേഡ് ഷോ (സ്കാറ്റ് -2015) നടന്നത്. 
പുതിയ കരാറുകളിലൂടെ ഇന്ത്യയിലെ 20 ദശലക്ഷം വീടുകളില്‍ കൂടി ചാനല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഓപറേറ്റര്‍മാരുടെ ഡി.ടി.എച്ച്, കേബിള്‍ ശൃംഖലകള്‍ വഴിയായിരിക്കും ചാനലിന്‍െറ വിതരണം. 
അല്‍ ജസീറയുടെ ഇംഗ്ളീഷ് എഡിഷന്‍െറ ഏറ്റവും പുതിയ വാര്‍ത്താപരിപാടികള്‍ 40 ദശലക്ഷത്തോളം ഇന്ത്യന്‍ കുടുംബങ്ങളിലത്തെുന്നതോടെ തങ്ങള്‍ക്ക് മുന്നില്‍ പുതിയ വ്യാപാരമേഖല തുറക്കപ്പെടുകയാണെന്ന് അല്‍ ജസീറ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല അല്‍ നജ്ജാര്‍ പറഞ്ഞു. ഉപഗ്രഹ-ടി.വി സംപ്രേഷണ രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ വ്യാപാരമേളയായാണ് മുംബൈയിലെ ‘സ്കാറ്റ്’ അറിയപ്പെടുന്നത്. 24 വര്‍ഷമായി തുടരുന്ന മേളയില്‍ കേബിള്‍ ടി.വി  രംഗത്തെ ഇന്ത്യയിലെ 17,000ത്തോളം വരുന്ന പ്രമുഖ ഏജന്‍സികളുടെ സാന്നിധ്യമുണ്ടാകാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കേബിള്‍ ടെലിവിഷന്‍ കമ്പോളമായാണ് ഇന്ത്യ അറിയപ്പെടുന്നത്. ആഗോളതലത്തില്‍ അറിയപ്പെടാത്ത മേഖലകളിലെ സംഭവവികാസങ്ങള്‍ ഒപ്പിയെടുത്ത് ജനങ്ങളിലത്തെിക്കുന്നതില്‍ ഇതിനോടകം വ്യക്തിമുദ്രപതിപ്പിച്ച അല്‍ ജസീറ ഇംഗ്ളീഷ് ചാനലിലെ ടി.വി പരിപാടികള്‍ 130 രാജ്യങ്ങളിലായി 260 ദശലക്ഷം വീടുകളില്‍ ലഭ്യമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.