ദോഹ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടത്തെുന്നതിനായി ഉരീദു നടത്തിയ ഫാന്‍സി നമ്പര്‍ ലേലത്തില്‍ 41 ലക്ഷം റിയാല്‍ സമാഹരിച്ചു. ലേലത്തിനു വെച്ച 37 നമ്പറുകളില്‍ 25 ഫാന്‍സി നമ്പറുകളാണ് ലേലത്തില്‍ പോയത്. ഉരീദുവിന്‍െറ പത്താമത്തെ നമ്പര്‍ ലേലമാണ് കഴിഞ്ഞ ദിവസം നടന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ തുകയാണ് ഇത്തവണ ലേലത്തില്‍ ലഭിച്ചത്.
5, 7, 0 എന്നീ നമ്പറുകള്‍ ആവര്‍ത്തിച്ചു വരുന്ന നമ്പറുകള്‍ക്കാണ് ഏറ്റവും വലിയ ലേലത്തുകയായ 760,000 റിയാല്‍ ലഭിച്ചത്. രണ്ടാമത്തെ നമ്പര്‍ 665,000 റിയാലിനാണ് ലേലത്തില്‍ പോയത്. 5, 6, 0 എന്നീ നമ്പറുകള്‍ ആവര്‍ത്തിച്ചു വരുന്ന നമ്പറാണിത്.ലേലത്തില്‍ കിട്ടിയ ഏറ്റവും കുറഞ്ഞ തുക 50,000 റിയാലാണ്. ഫാന്‍സി നമ്പറുകള്‍ കൈമുതലാവുന്നത് അഭിമാനകരമാണെന്ന് ലേലത്തില്‍ വിജയിച്ചവര്‍ പറഞ്ഞു. ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത് ബിസിനസ് വളര്‍ച്ചക്ക് സഹായകരമാണെന്ന് വിശ്വസിക്കുന്നതായി കൂടുതല്‍ തുക ചെലവിട്ട് നമ്പര്‍ കരസ്ഥമാക്കിയ ബിസിനസുകാരന്‍ പറഞ്ഞു. ഒരു നമ്പറിന് വേണ്ടി ഇത്രയും തുക ചെലവഴിക്കുന്നുവെന്ന് വിമര്‍ശിക്കുന്നവരോടായി ഇദ്ദേഹത്തിന് പറയാനുള്ളത് ലേലത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നാണ്. ജീവകാരുണ്യ സേവനങ്ങള്‍ക്കായി ചെലവിടുന്ന തുകക്ക് അതിരുകളില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാലാണ് താന്‍ ലേലത്തില്‍ പങ്കെടുത്തതെന്ന് ഇബ്രാഹിം അല്‍ മാലിക്കി പറഞ്ഞു. 350,000 റിയാല്‍ ചെലവിട്ട് നാല് നമ്പറുകളാണ് അദ്ദേഹം കരസ്ഥമാക്കിയത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു വ്യക്തി 655,000 റിയാല്‍ ചെലവിട്ട് മൂന്നു നമ്പറുകള്‍ വാങ്ങി.
ഈ നമ്പറുകള്‍ ഒരു നിക്ഷേപമാണെന്നും ഭാവിയില്‍ ഇത് കൂടുതല്‍ തുകക്ക് വില്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ലേലങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിക്കുന്നതിന് പുറമെ അവര്‍ സേവനപ്രവര്‍ത്തനങ്ങളുടെ കൂടി ഭാഗവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ലേലത്തിലൂടെ ഉരീദു 30 ദശലക്ഷം റിയാല്‍ സമാഹരിച്ചിരുന്നു. ഒരു നമ്പറിന് മാത്രം അന്ന് 10.1 ലക്ഷം റിയാലാണ് ലഭിച്ചത്. 2006ല്‍ 6666666 എന്ന നമ്പര്‍ 10 ദശലക്ഷം റിയാലിന് വിറ്റുപോയത് ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.