ലോക അത്ലറ്റിക്സ്: 200 മീറ്ററില്‍ ദേശീയ റെക്കോര്‍ഡോടെ ഫെമി ഫൈനലില്‍

ദോഹ: ബീജിങില്‍ നടക്കുന്ന 15ാമത് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്‍െറ അഞ്ചാംദിനം ഖത്തര്‍ താരം ഫെമി ഒഗ്നൂദ് 200 മീറ്ററിന്‍െറ ഫൈനലിലേക്ക് യോഗ്യത നേടി.  
ഇന്നലെ നടന്ന 200 മീറ്റര്‍ സെമിഫൈനലിന്‍െറ രണ്ടാം ഹീറ്റ്സിലാണ് അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിനും പനാമയുടെ എഡ്വേര്‍ഡിനും പിന്നിലായി മൂന്നാമനായി ഫിനിഷ് ചെയ്ത് ഫെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. 20.5 സെക്കന്‍ഡാണ് 200 മീറ്റര്‍ ഓടിയത്തൊന്‍ ഫെമി എടുത്തത്. 
ഗാറ്റ്ലിന്‍ 19.87 സെക്കന്‍ഡോടെ ഒന്നാമതത്തെിയപ്പോള്‍ ഹീറ്റ്സില്‍ പനാമ താരം 20.2 സെക്കന്‍ഡില്‍ ഓടിയത്തെി രണ്ടാമനായി. അതേസമയം, സെമിഫൈനലിന്‍െറ മൂന്നാം ഹീറ്റ്സില്‍ 100 മീറ്റര്‍ ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട് 19.95 സെകന്‍റില്‍ ഓടിയത്തെി ഒന്നാമനായി. 
ഇന്ന് നടക്കുന്ന ഫൈനലില്‍ ബോള്‍ട്ടിനും ഗാറ്റ്ലിനുമൊപ്പം ഫെമിയും ഓടാനിറങ്ങും. 100 മീറ്ററിലെ പരാജയത്തിന് പകരം വീട്ടാനാണ് ഗാറ്റ്ലിനിറങ്ങുന്നതെങ്കില്‍ മീറ്റില്‍ തന്നെ സ്വര്‍ണം നിലനിര്‍ത്താനാകും ഉസെന്‍ ബോള്‍ട്ട് ശ്രമിക്കുക. എന്നാല്‍ ഇരുവര്‍ക്കും ശക്തമായ വെല്ലുവിളിയുയര്‍ത്തി ബ്രിട്ടന്‍്റെ ഹ്യൂഗ്സും ഫൈനലില്‍ മാറ്റുരക്കുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.