ദോഹ: തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നത് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപ്പാക്കാനിരുന്ന വേജ് പ്രൊട്ടക്ഷന്‍ സമ്പ്രദായം നടപ്പാക്കുന്നത് ഖത്തര്‍ തൊഴില്‍ മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ശമ്പളം നിര്‍ബന്ധമായും തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കണമെന്ന് അനുശാസിക്കുന്നതാണ് ഈ നിയമം. പല കമ്പനികള്‍ക്കും ഇത് നടപ്പിലാക്കാനുളള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് ഇത് നവംബര്‍ രണ്ട് വരെ നീട്ടിവെച്ചതെന്ന് പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഫിബ്രുവരി 18 നാണ് വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം നിയമമായി വന്നത്. ഇന്നലെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും നിയമം മാസത്തിനകം കമ്പനികള്‍ നടപ്പിലാക്കണമെന്നുമാണ് ബന്ധപ്പെട്ട മന്ത്രാലയം കമ്പനികളെ അറിയിച്ചിരുന്നത്. രാജ്യത്തെ അമ്പതിനായിരത്തിലധികം കമ്പനികളാണ് പുതിയ നിയമത്തിന്‍െറ പരിധിയില്‍ വരിക. വേജ് പ്രൊട്ടക്ഷന്‍ സമ്പ്രദായം നടപ്പിലാക്കുന്നതിന്‍െറ മുന്നോടിയായി കര്‍ശന നിര്‍ദേശങ്ങളാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നല്‍കിയത്. തൊഴിലാളികളുടെ ശമ്പളത്തിന്‍െറ തോത് പരിഗണിക്കാതെ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സൗകര്യമൊരുക്കണം. ബാങ്ക് അക്കൗണ്ടിനായി തൊഴിലാളികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ തളളാന്‍ ബാങ്കുകള്‍ക്ക് അധികരമുണ്ടാവില്ല. ബാങ്കുകള്‍ അപേക്ഷകള്‍ നിരസിക്കുന്ന അവസ്ഥയുണ്ടായാല്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിയമമനുസുരിച്ച് ശിക്ഷാര്‍ഹമായിരിക്കും. ശമ്പളം ലഭിക്കുന്ന അക്കൗണ്ടില്‍ നിന്ന് ചുരുങ്ങിയത് മാസത്തില്‍ അബ് പ്രവശ്യമെങ്കിലും സൗജന്യമായി ശമ്പളം പിന്‍വലിക്കാന്‍ അവസരം നല്‍കണം. ഇതിനായി സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. അഞ്ചില്‍ കൂടുതല്‍ തവണ ശമ്പളം പിന്‍വലിക്കുകയാണെങ്കില്‍ ബാങ്കുകള്‍ക്ക് ആവശ്യമെങ്കില്‍ ചാര്‍ജ് ഈടാക്കാം. അതെസമയം രാജ്യത്ത് പുതുതായി നടപ്പിലാക്കുന്ന വേജ് പ്രൊട്ടക്ഷന്‍ സമ്പ്രദായം നടപ്പാക്കാന്‍ ബാങ്കുകള്‍ സജ്ജമാണെന്ന് ബാങ്കിങ് മേഖലയിലുളളവര്‍ പറഞ്ഞു. ഇതിനാവശ്യമായ സാങ്കേതിക വിദ്യയയും മാനവവിഭവ ശേഷിയും ബാങ്കുകള്‍ സജജീകരിച്ചതായും ബാങ്ക് അധികൃതര്‍ പ്രദേശിക പത്രത്തോട് വിശദീകരിച്ചു.
തൊഴില്‍ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മന്ത്രാലയം കൊണ്ടുവന്ന സുപ്രധാന പരിഷ്കാരമാണ് വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം. ഇതിന്‍െറ ഭാഗമായി രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികളുടെയും രേഖകള്‍ തൊഴില്‍ മന്ത്രാലയം ശേഖരിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്‍െറയും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്‍െറയും സഹകരണത്തോടെയാണ് വിവരങ്ങള്‍ ശേഖരിച്ചത്. തൊഴില്‍ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മന്ത്രാലയം കൊണ്ടുവന്ന സുപ്രധാന പരിഷ്കാരമാണ് വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം. ഇതിന്‍െറ ഭാഗമായി രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികളുടെയും രേഖകള്‍ തൊഴില്‍ മന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍െറയും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്‍െറയും സഹകരണത്തോടെയാണ് വിവരങ്ങള്‍ ശേഖരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.