ദോഹ: അനധികൃതമായി സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഖത്തര്‍ കോസ്റ്റ് ഗാര്‍ഡിന്‍െറ പിടിയിലായ ഏഴ് മത്സ്യത്തൊഴിലാളികളില്‍ ബാക്കിയുള്ള മൂന്നു പേരെയും ഉടന്‍ തിരിച്ചയക്കാന്‍ തീരുമാനമായി.
തമിഴ്നാട് കന്യാകുമാരി എനയാം പുത്തന്‍ തുറൈ സ്വദേശി സുജിന്‍ (33), മുല്ലൂത്തുറൈ സ്വദേശികളായ വാളന്‍ (31), അനീഷ് കുട്ടന്‍ (28) എന്നിവരെയാണ് ജോലി സ്ഥലമായ ബഹ്റൈനിലേക്ക് തിരിച്ചയക്കുന്നത്. കേസില്‍ വാദംകേള്‍ക്കുന്നതിന് ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ദോഹ കോടതിയില്‍ ഹാജരായി. ഇവരെ അറസ്റ്റ് ചെയ്തത് മുതല്‍ 42 ദിവസത്തേക്ക് തടവില്‍ വെക്കാനായിരുന്നു നേരത്തെ കോടതി ഉത്തരവിട്ടത്.
ഈ വര്‍ഷം ജൂലൈ അഞ്ചിനാണ് ഇവരെ ഖത്തര്‍ ജലാതിര്‍ത്തിയില്‍ പിടികൂടിയത്. ഇവരുടെ തടവ് കാലാവധി ആഗസ്റ്റ് 16ന് പൂര്‍ത്തിയായി. ഡീപോര്‍ട്ടേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൂന്നോ നാലോ ദിവസത്തിനകം ഇവരെ ബഹ്റൈനിലേക്ക് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇവരുടെ കാര്യത്തില്‍ സ്പോണ്‍സറും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇവര്‍ക്കൊപ്പം പിടിയിലായ തിരുവനന്തപുരം മരിയനാട് കോളനിയിലെ വര്‍ഗീസിന്‍െറ മകന്‍ സുരേഷ് (34), തമിഴ്നാട് കന്യാകുമാരി എനയാം പുത്തന്‍ തുറൈ സ്വദേശികളായ രാവിസ്റ്റണ്‍ (38), പ്രവീണ്‍ (34), തമിഴ്നാട് ആരോക്യപുരം സ്വദേശി വിനീത് (25)എന്നിവരെ നേരത്തേ മോചിപ്പിച്ചിരുന്നു. നാലു പേരെയും 36 ദിവസത്തേക്ക് തടവില്‍ വെക്കാനാണ് കോടതി ഉത്തരവിട്ടത്. തടവ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് 17ന് അവര്‍ ഖത്തറില്‍ നിന്ന് തങ്ങളുടെ ബോട്ടുമായി ബഹ്റൈനിലേക്ക് തിരിച്ചു. രണ്ട് ബോട്ടുകളിലായി ബഹ്റൈന്‍ സമുദ്രാതിര്‍ത്തി പിന്നിട്ട് മീന്‍ പിടിക്കുന്നതിനിടയിലാണ് ബോട്ടുകളുടെ ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പടെ ഏഴ് പേരും ഖത്തര്‍ തീരസംരക്ഷണസേനയുടെ പിടിയിലകപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.