ദോഹ: പതാക ഉയര്‍ത്തലിലും മധുരവിതരണത്തിലും ഒതുങ്ങുന്ന പതിവ് ചടങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി സ്വാതന്ത്ര്യ ദിനത്തെ അര്‍ഥവത്താക്കി ഒരു കൂട്ടം പ്രവാസികള്‍. ചുട്ടുപൊള്ളുന്ന വെയിലില്‍ സ്വാതന്ത്ര്യവും സ്വാതന്ത്ര്യ ദിനവും മറന്നുപോയ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്നാണ് നന്മ ഖത്തര്‍ ഫേസ്ബുക് കൂട്ടായ്മ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ഖത്തറിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇരുപതിലേറെ വളണ്ടിയര്‍മാര്‍ പത്തോളം വാഹനങ്ങളില്‍ ശീതികരിച്ച ജ്യൂസ്, വെള്ളം തുടങ്ങിയവക്ക് പുറമേ കേക്ക്, ബിസ്ക്കറ്റ് എന്നിവ തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്തു. റയ്യാന്‍, അബുഹമൂര്‍, നജ്മ, മന്‍സൂറ, ദോഹ, വക്റ തുടങ്ങി 35 ചെറുതും വലുതുമായ വര്‍ക്ക് സൈറ്റുകളില്‍ നന്മ ഖത്തറിന്‍െറ വളണ്ടിയര്‍മാര്‍ ആശ്വാസത്തിന്‍െറ കുളിരുമായത്തെി. 50 ഡിഗ്രി സെല്‍ഷ്യസിനടുത്ത് ചൂടില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യത്തിന്‍െറ യഥാര്‍ഥ മധുരം നുകരാന്‍ ഇതുവഴി സാധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. രണ്ട് വര്‍ഷമായി മെയ് മുതല്‍ സപ്തംബര്‍ വരെ നാല് ഘട്ടങ്ങളിലായി നടത്തിവരാറുള്ള സമ്മര്‍ കൂള്‍ കാമ്പയിന്‍െറ ഭാഗമായിരുന്നു സ്വാന്ത്ര്യ ദിനത്തിലെ പരിപാടി. ഈ വര്‍ഷം മെയ് മാസത്തില്‍ നാലായിരത്തോളം തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിടങ്ങളിലേക്ക് ശീതള പാനിയങ്ങളും പഴ വര്‍ഗങ്ങളും എത്തിച്ചുനല്‍കിയിരുന്നു. പരിപാടിയില്‍ സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും നന്ദി അറിയിക്കുന്നതായി നന്മ ഖത്തര്‍ ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.