ഫത്ഹുല്‍ ഖൈര്‍ യാത്രക്ക് രജിസ്ട്രേഷന്‍ തുടങ്ങി

ദോഹ: ഫത്ഹുല്‍ ഖൈര്‍ എന്ന പരമ്പരാഗത നൗകയില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതായി കതാറ കള്‍ചറല്‍ വില്ളേജ് ഫൗണ്ടേഷന്‍ അറിയിച്ചു. 18 വയസ് പ്രായമുളള ഖത്തരി പൗരന്മാര്‍ക്ക് യാത്രയില്‍ പങ്കാളികളാകാം. രണ്ട് മാസത്തെ യാത്രക്കുതകുന്ന ആരോഗ്യാവസ്ഥയിലായിരിക്കണം അപേക്ഷകര്‍. ശാരീരിക പരിശോധനക്ക് ശേഷം മാത്രമേ പ്രവേശനം നല്‍കു. 
ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ കതാറയിലെ ബീച്ചസ് ഡിപാര്‍ട്ട്മെന്‍റിലാണ് രജിസ്ട്രേഷന്‍ നടക്കുക. ഫത്ഹുല്‍ ഖൈര്‍ യാത്രയുടെ രണ്ടാം ഘട്ടത്തെ കുറിച്ച് പ്രഖ്യാപനം ഉണ്ടായത് മുതല്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നിരവധിപേരാണ് അന്വേഷണം നടത്തിയിരുന്നതെന്ന് ബീച്ചസ് ഡിപാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ അഹ്മദ് അല്‍ഹത്മി പറഞ്ഞു. അന്താരാഷ്ട്ര പ്രാദേശിക മാധ്യമങ്ങളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണുണ്ടായത്. ചരിത്രയാത്രക്കുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഹത്മി പറഞ്ഞു. 
ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ഫത്ഹുല്‍ ഖൈര്‍ യാത്രയുടെ രണ്ടാം ഘട്ടം അഞ്ചാമത് ദോ ഫെസ്റ്റിവലോട് കൂടിയാണ് സമാപിക്കുക. ഒക്ടോബര്‍ 15ന് ഒമാനിലെ സുറിലും ഒക്ടോബര്‍ 25ന് ഇന്ത്യയിലും എത്തും. മടക്കയാത്ര നവംബര്‍ 15 ന് മസ്കത്തിലും നവംര്‍ 17 ന് ദോഹയിലുമത്തെും. 
പുരാതനകാലം മുതല്‍ ഇന്ത്യയുമായുള്ള വാണിജ്യ -സമുദ്രയാന ബന്ധം പുനരാവിഷ്കരിച്ച് കതാറയില്‍ നിന്നാണ് നൗക പുറപ്പെടുക. ജി.സി.സി രാജ്യങ്ങളുടെ തീരങ്ങളിലേക്കുള്ള ഫത്ഹുല്‍ ഖൈര്‍ ഒന്നിന്‍െറ ചരിത്ര യാത്ര വലിയതോതില്‍ ശ്രദ്ധ നേടിയിരുന്നു. ഇതത്തേുടര്‍ന്നാണ് വീണ്ടും യാത്ര സംഘടിപ്പിക്കുന്നത്. സമുദ്രായനമേഖലയില്‍ ഖത്തറിന്‍െറ തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്നതിനോടൊപ്പം ഗതാഗത, കപ്പലോട്ട രംഗത്തെ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് ഫത്ഹുല്‍ ഖൈര്‍ യാത്ര നടത്തുന്നത്. പായ്ക്കപ്പല്‍ ഉപയോഗിച്ച് എങ്ങനെ സഞ്ചരിക്കണമെന്ന് പുതുതലമുറയെ പഠിപ്പിക്കാനും ഖത്തറിന്‍െറ ചരിത്രത്തെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  ഖത്തറിന്‍െറ പാരമ്പര്യവും തനിമയും വീണ്ടെടുക്കുന്നതിനായി ഉരുവിലൂടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ആദ്യയാത്രയുടെ ലക്ഷ്യമെങ്കില്‍ ഇത്തവണ ഇന്ത്യന്‍ തീരങ്ങളിലേക്കാണ് യാത്ര.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.