ദോഹ: ഈ വർഷം രണ്ടാം പാദത്തിൽ 1836 കെട്ടിട നിർമാണ പെർമിറ്റുകൾ വിതരണം ചെയ്തതായി മുനിസിപ്പാലിറ്റി മന്ത്രാലയം. മുനിസിപ്പാലിറ്റികളിലെ ബിൽഡിങ് പെർമിറ്റ് കോംപ്ലക്സും സാങ്കേതികകാര്യ വകുപ്പും ചേർന്നാണ് ഇത്രയും പെർമിറ്റുകൾ അനുവദിച്ചത്. പുതിയ പെർമിറ്റുകൾ, കൂട്ടിച്ചേർക്കലുകൾ, മാറ്റങ്ങൾ, പുതുക്കലുകൾ എന്നിവയുൾപ്പെടെയാണ് ഇത്രയും പെർമിറ്റുകൾ വിതരണം ചെയ്തത്.
ഇതിൽ 1414 എണ്ണം ചെറുകിട പദ്ധതികൾക്കും 59 എണ്ണം വൻകിട പദ്ധതികൾക്കും 363 എണ്ണം മറ്റു പദ്ധതികൾക്കുമായാണ് പെർമിറ്റ് നൽകിയിരിക്കുന്നത്. ഇത് രാജ്യത്തെ നിർമാണ മേഖലയുടെ വൈവിധ്യത്തെയും പ്രകടന മികവിനെയും സൂചിപ്പിക്കുന്നു. ഇതേ കാലയളവിൽ 1872 മറ്റു പെർമിറ്റുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ കെട്ടിട പൂർത്തീകരണ സർട്ടിഫിക്കറ്റുകൾ -919, മെയിന്റനൻസ് പെർമിറ്റുകൾ -340, പൊളിച്ചുമാറ്റൽ പെർമിറ്റുകൾ -189, പ്രോപ്പർട്ടി ഇൻഫർമേഷൻ സർട്ടിഫിക്കറ്റുകൾ -424 എന്നിവ ഉൾപ്പെടുന്നു.91,887 എൻജിനീയറിങ് പ്ലാനുകൾക്ക് ഇതേ കാലയളവിൽ അംഗീകാരം നൽകി. ഇതിൽ 62,237 എണ്ണം കെട്ടിട നിർമാണ പെർമിറ്റുകൾക്കും 25,522 എണ്ണം കെട്ടിട പൂർത്തീകരണ സർട്ടിഫിക്കറ്റുകളും 2513 എണ്ണം മെയിന്റനൻസ് പെർമിറ്റുകൾക്കും, 1310 എണ്ണം പൊളിച്ചുമാറ്റൽ പെർമിറ്റുകൾക്കും, 305 എണ്ണം പ്രോപ്പർട്ടി ഇൻഫർമേഷൻ സർട്ടിഫിക്കറ്റുകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.