ദോഹ: രാജ്യത്തെ ൈഡ്രവിംഗ് പഠന രീതി കൂടുതൽ കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായി ൈഡ്രവിംഗ് പാഠ്യപദ്ധതിയിൽ എട്ട് ഭാഷകൾ കൂടി ഉൾപ്പെടുത്തുമെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. പാഠ്യപദ്ധതിയിൽ നിലവിലെ 10 ഭാഷകൾക്ക് പുറമേയാണ് അധികമായി എട്ട് ഭാഷകൾ കൂടി ഉൾപ്പെടുത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ ഗതാഗത അപകടങ്ങളിൽ ഗണ്യമായ കുറവ് വരുത്തുന്നതിന് ഗതാഗത വകുപ്പ് വൻ ജാഗ്രതയാണ് കാണിക്കുന്നത്.
ഇതിനാലാണ് ൈഡ്രവിംഗ് ടെസ്റ്റിൽ അധിക പേരും പരാജയപ്പെടാനിടയാകുന്നതെന്ന് ൈഡ്രവിംഗ് സ്കൂൾ ജനറൽ സൂപ്പർവൈസറും ലൈസൻസിംഗ് വകുപ്പിലെ ഉദ്യോഗസ്ഥനുമായ ക്യാപ്റ്റൻ ഖാലിദ് അബ്ദുൽ അസീസ് അൽ ഗാനിം പറഞ്ഞു. ൈഡ്രവിംഗ് ലൈസൻസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഗതാഗത വകുപ്പ് കൂടുതൽ കർശനമാക്കിയിട്ടുണ്ടെന്നും അപകട നിരക്കുകൾ കുറക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അൽ ഗാനിം വ്യക്തമാക്കി. നിലവിലെ 10 ഭാഷകൾക്ക് പുറമേ, ഖത്തറിൽ അധികമായി ഉപയോഗിക്കുന്ന എട്ട് ഭാഷകൾ കൂടി ഉൾപ്പെടുത്തി ഏകീകൃത പാഠ്യപദ്ധതി വകുപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് ടെസ്റ്റുകൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കും.
പ്രത്യേകിച്ചും ഉപരിപഠനം ലഭിക്കാത്തവർക്ക് കൂടി തങ്ങളുടെ ഭാഷയിൽ ഗതാഗത നിയമങ്ങൾ സംബന്ധിച്ച് കൂടുതൽ അറിയാൻ ഇതിലൂടെ സാധ്യമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തർ ഗതാഗത നിയമങ്ങൾ പൂർണമായും അറിയുന്നയാളായിരിക്കണം പരിശീലകൻ. റെഡ് സിഗ്നൽ േക്രാസ് ചെയ്യുക, ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗിൽ പാർക്ക് ചെയ്യുക തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ വരുന്ന നിയമലംഘനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.