ഐ.സി.എഫ് ബൗഷര്‍, അസൈബ സെക്ടറുകളുടെ
ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ്
മസ്കത്ത്: ഗുബ്ര മദ്റസത്തുല്‍ ഹുദയുടെയും ഐ.സി.എഫ് ബൗഷര്‍, അസൈബ സെക്ടറുകളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റിന് സമാപനം. മദ്റസത്തുല്‍ ഹുദ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സംഗമം ഐ.സി.എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് നാഷനല്‍ പ്രസിഡന്റ് ശഫീഖ് ബുഖാരി അധ്യക്ഷത വഹിച്ചു.
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഖാരിഅ് അബ്ദുറഹ്മാന് സഖാഫി ഉദ്ബോധ പ്രസംഗം നടത്തി. ഐ.സി.എഫ് നാഷനല്‍ ജനറല്‍ സെക്രട്ടറി റാസിഖ് ഹാജി, നാഷനല്‍ സെക്രട്ടറിമാരായ നിഷാദ് ഗൂബ്ര, റഫീഖ് ധര്‍മടം, ഡോ. സാഹിര്‍, സെന്‍ട്രല്‍ പ്രസിഡന്റ് റഫീഖ് സഖാഫി, ജനറല്‍ സെക്രട്ടറി നിയാസ് കെ.അബു, എസ്.ജെ.എം നാഷനല്‍ ജനറല്‍ സെക്രട്ടറി ആമിര്‍ അഹ്സനി എന്നിവർ പങ്കെടുത്തു.
മദ്ഹ് ഗാനം, ഒണ്‍ലി മലയാളം, ഖിറാഅത്ത്, പ്രസംഗം, ബുര്‍ദ്ദ തുടങ്ങി വ്യത്യസ്ത ഇനങ്ങളിലായി നിരവധി പ്രതിഭകള്‍ മത്സരിച്ചു. ശംസുദ്ദീന്‍ പട്ടാമ്പി സ്വാഗതവും ഹംസ കാസർകോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.