Posted On
date_range Updated On
date_range വേൾഡ് മലയാളി ഫെഡറേഷൻ രക്തദാന ക്യാമ്പ് ഇന്ന്
മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്യു.എം.എഫ്) ഒമ്പതാമത്തെ രക്തദാന ക്യാമ്പ് ഇന്ന് ബൗഷർ ബ്ലഡ് ബാങ്കിൽ രാവിലെ എട്ടു മുതൽ ഒന്നു വരെ നടക്കും. 200 തവണ രക്തദാനം നടത്തിയ അഹ്മദ് ബിൻ ഹമ്മദ് അൽ ഖറൂസി ക്യാമ്പ് രക്തദാനം ചെയ്ത് ഉദ്ഘാടനം ചെയ്യും. രക്തം ദാനം ചെയ്യാൻ സന്നദ്ധരായ എല്ലാവരും രാവിലെ എട്ടിന് തന്നെ രക്തം കൊടുക്കണമെന്ന് അറിയിക്കുന്നു.
ഭാരവാഹികളായ സജിമോൻ ജോർജ്, ഹബീബ്, ജാൻസൺ ജോസ്, നിഷാദ് ബിജു പുരുഷോത്തമൻ, അരുൺ, സിദ്ദിഖ്, മധുമതി, ബൈജു, സച്ചിൻ ബിനോയ്, പ്രിയ, അൻസർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 95521625,99363831,77072100,95597941 എന്ന നമ്പറുകളിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.