ലോകകപ്പ്: പ്രമോഷനൽ കാമ്പയിനുമായി ഒമാൻ അവന്യൂസ് മാൾ

മസ്കത്ത്: ലോകകപ്പിനെ വരവേൽക്കുന്നതിന്‍റെ ഭാഗമായി പ്രമോഷനൽ കാമ്പയിനുമായി ഒമാൻ അവന്യൂസ് മാൾ. 'ഫുട്‌ബാൾ യൂനൈറ്റസ്' എന്ന പേരിൽ കഴിഞ്ഞ ദിവസം തുടങ്ങിയ കാമ്പയിൻ ഡിസംബർ 31വരെ നീണ്ടു നിൽക്കും.

കുടുംബങ്ങൾക്കും മാൾ സന്ദർശിക്കുന്ന മറ്റുള്ളവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് കാമ്പയിൻ ഒരുക്കിയിരിക്കുന്നത്. നിരവധി ഗെയിമുകൾക്ക് പുറമെ സന്ദർശകരെ പ്രചോദിപ്പിക്കുന്നതിനായി പ്രമോഷനുകളും ആനുകൂല്യങ്ങളും നേടാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. ഷോപ് ആൻഡ് വിൻ' എന്ന തലകെട്ടിൽ നടക്കുന്ന കാമ്പയിനിലൂടെ മാളുകളിലെ ഔട്ട്ലെറ്റുകളിൽനിന്ന് 15റിയാലിൽ കുറയാത്ത സാധനങ്ങൾ വാങ്ങുന്നവർക്ക് റാഫിൾ നറുക്കെടുപ്പുകളിലൂടെ 100 റിയാലിന്‍റെ മൂല്യമുള്ള അൽ സാദ മാൾ ഗിഫ്റ്റ് കാർഡുൾ നേടാനാകും.

12 ആഴ്‌ച നീണ്ടുനിൽക്കുന്ന പ്രമോഷൻ കാലയളവിൽ 24 വിജയികളെ തെരഞ്ഞെടുക്കും. 15 റിയാലിന് ഒറ്റത്തവണ സാധനങ്ങൾ വാങ്ങുന്നവർക്ക് ഡിസംബർ 31ന് നടക്കുന്ന മെഗാ നറുക്കെടുപ്പിലും പങ്കെടുക്കാം. സ്‌പോർടി ജീപ്പ് റാങ്‌ലർ ഗ്ലാഡിയേറ്ററാണ് മെഗാസമ്മാനം. ഗൾഫ് മേഖലയിലേക്ക് ആദ്യമായെത്തുന്ന ലോകകപ്പ് വളരെ ആവേശകരമായ അന്തരീക്ഷമാണ് നൽകുകയെന്ന് ലുലുഗ്രൂപ്പ് ഇന്‍റർനാഷനൽ ലീസിങ് ആൻഡ് ഡെവലെപ്മെന്‍റ് ജനറൽ മാനേജർ ജോജി ജോർജ് പറഞ്ഞു.

കുടുംബങ്ങളും സുഹൃത്തുക്കളും അടുക്കുന്ന ഈ വേളയിൽ ഒമാൻ അവന്യൂസ് മാളിൽ ആഘോഷിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. 'സ്‌പെൻഡ് ആൻഡ് വിൻ' കാമ്പയിനു പുറമേ സന്ദർശകർക്ക് പങ്കെടുക്കാനും ആകർഷകമായ സമ്മാനങ്ങൾ നേടാനും കഴിയുന്ന ഹ്യൂമൻ ഫൂസ്ബാൾ മത്സരവും നടത്തും. സാധാരണ ഫൂസ്ബാളിന് സമാനമാണ് ഹ്യൂമൻ ഫൂസ്ബാൾ, എന്നാൽ പ്ലാസ്റ്റിക് കളിക്കാരുടെ സ്ഥാനം മനുഷ്യർ ഏറ്റെടുക്കുന്നു എന്ന പ്രത്യേകത ഇവിടെയുണ്ട്. മാളിലെ സിനിമാ ഓപ്പറേറ്റർ ആയ സിനിപോളിസ് ലോകകപ്പ് മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും.

ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മാളിൽ നടക്കുന്ന വിവിധ മത്സരത്തിലെ വിജയികളാകുന്ന അഞ്ചുപേർക്ക് മത്സരം തത്സമയം കാണുന്നതിന് രണ്ട് ടിക്കറ്റുകൾ വീതം ലഭിക്കും. മാളിലെ ഈ പ്രമോഷനും പരിപാടികളും ഞങ്ങളുടെ എല്ലാ സന്ദർശകർക്ക് സന്തോഷം നൽകുന്നതും തൃപ്തിപ്പെടുത്തുന്നതുമായിരിക്കുമെന്ന് ഒമാൻ അവന്യൂസ് മാൾ ജനറൽ മാനേജർ ഡെറിക് മൈക്കൽ പറഞ്ഞു.

Tags:    
News Summary - World Cup: Oman Avenues Mall with promotional campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.