Posted On
date_range Updated On
date_range തൊഴിൽനിയമ ലംഘനം; മൂന്ന് സ്ത്രീകൾ അറസ്റ്റിൽ
മസ്കത്ത്: തൊഴിൽനിയമ ലംഘനവുമായി ബന്ധപ്പെട്ട് ബ്യൂട്ടി സലൂണുകളിൽനിന്ന് മൂന്ന് പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. തൊഴിൽ മന്ത്രാലയം സഹമിലെ ബ്യൂട്ടി സലൂണുകളിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് വനിതാ ജീവനക്കാരെ പിടികൂടുന്നത്.
തൊഴിൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വടക്കൻ ബാത്തിന ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ ജോയന്റ് ഇൻസ്പെക്ഷൻ ടീം ആയിരുന്നു ബ്യൂട്ടി സലൂണുകളിൽ പരിശോധന നടത്തിയിരുന്നത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.