പിടിയിലായ തൊഴിലാളികൾ
Posted On
date_range Updated On
date_range മത്സ്യബന്ധന നിയമ ലംഘനം; ഏഴു പ്രവാസികൾ പിടിയിൽ
മസ്കത്ത്: മത്സ്യബന്ധന നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഏഴു പ്രവാസികളെ അൽ വുസ്ത ഗവർണറേറ്റിൽനിന്ന് അറസ്റ്റ് ചെയ്തതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചറൽ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്സസിലെ ഫിഷറീസ് കൺട്രോൾ ടീം, കോസ്റ്റ് ഗാർഡ് പൊലീസിന്റെ സഹകരണത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്.
അൽ ജാസർ ഏരിയയിൽനിന്ന് മൂന്നു മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. ലംഘകർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.