മസ്കത്ത്: വിഡിയോ കാൾ വഴിയുള്ള ആൾമാറാട്ട തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരുമെന്ന് ചമഞ്ഞുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്.
വ്യാജ ഉപയോക്തൃനാമങ്ങൾ, വ്യാജ ഇ-മെയിൽ വിലാസങ്ങൾ (omanroyalpolice087@gmail.com), ഔദ്യോഗിക യൂനിഫോമുകളുടെയോ ഐ.ഡി കാർഡുകളുടെയോ മാറ്റം വരുത്തിയ ചിത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പു നടത്തുന്നതെന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു. ഇങ്ങനെ വിളിക്കുന്നവർ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഐ.ഡി നമ്പറുകൾ തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെടുന്നത്. ഇവ നൽകിയിട്ടില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ഔദ്യോഗിക മാർഗങ്ങളിലൂടെ വിളിക്കുന്നയാളുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിന് മുമ്പ് നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.