Posted On
date_range Updated On
date_range അജ്ഞാതൻ കടങ്ങൾ തീർത്തു; തടവുകാർക്ക് മോചനം
മസ്കത്ത്: അജ്ഞാതവ്യക്തി കടങ്ങൾ അടച്ചുതീർത്തതോടെ അൽ ദാഹിറ ഗവർണറേറ്റിലെ തടവുകാർക്ക് മോചനത്തിന് വഴിയൊരുങ്ങി.
പേര് വെളിപ്പെടുത്തരുതെന്ന ഉപാധിവെച്ച് അഞ്ചാം തവണയാണ് അജ്ഞാതൻ തടവുകാരെ സഹായിക്കാനായെത്തുന്നത്.
ഫാക് കുർബ എന്ന അഭിഭാഷകരുടെ സന്നദ്ധസംഘടന വഴിയാണ് സഹായമെത്തിച്ചത്. കടവും മറ്റു പിഴകളുമുള്ള മുഴുവൻ തടവുകാരെയും ഇതോടെ മോചിപ്പിച്ചതായി സംഘടന ട്വിറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞ വർഷം മുപ്പതോളം തടവുകാരെ ഇത്തരത്തിൽ മോചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.