മസ്കത്ത് മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യനിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥർ മത്രയിലെ കടകളിൽ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range മത്രയിൽ രണ്ട് കടകൾ അടപ്പിച്ചു; പഴകിയ ഭക്ഷണവും പിടികൂടി
മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥർ മത്രയിലെ റസ്റ്റാറന്റുകളിലും കഫേകളിലും പരിശോധന നടത്തി. നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് കടകൾ അടപ്പിക്കുകയും ചെയ്തു. 51 സ്ഥാപനങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടന്നത്. 13 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
16 സ്ഥാപനങ്ങളിൽനിന്ന് 92 കിലോ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. പാചകത്തിന് അനുയോജ്യമല്ലാത്ത 104 പാത്രങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.