Posted On
date_range Updated On
date_range വൻതോതിൽ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
മസ്കത്ത്: വൻതോതിൽ മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള രണ്ടുപേരെ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡ് ആണ് പിടിക്കൂടിയത്.139 കിലോഗ്രാം ഹാഷിഷ്, 27 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 57,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ കണ്ടെടുക്കുകയും ചെയ്തു. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.