പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്ന് ഗുളികകളുമായി രണ്ട് പാകിസ്താനികൾ പിടിയിൽ
മസ്കത്ത്: വലിയ അളവിലുള്ള മയക്കുമരുന്ന് ഗുളികകളുമായി രണ്ട് പാകിസ്താൻ പൗരൻമാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്റ്റൽ മെത്തും 7,300ലധികം സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു. തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസിന്റെ കീഴിലുള്ള ആന്റി-നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വകുപ്പ്, ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരായ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.