മസ്കത്ത്: ഹൈമയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം അറിയിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്.
അതിനിടെ, ദാഖിലിയ ഗവർണറേറ്റിൽ വാഹനാപകടത്തിൽ പരിക്കേറ്റ അഞ്ചുപേരെ റോയൽ ഒമാൻ പൊലീസ് ഹെലികോപ്റ്റർ മാർഗം ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കേറ്റവരെയാണ് നിസ്വയിലെ ആശുപത്രിയിലെത്തിച്ചത്. ഗവർണറേറ്റിലെ ഖർന് അൽ ആലം പ്രദേശത്താണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.