പ്രശാന്ത്​ കുറുപ്പ്​ ​പ്ലെയർ ഓഫ്​ ദി മാച്ചിനുള്ള ട്രോഫി ഏറ്റുവാങ്ങുന്നു

ട്വന്‍റി-20 ലോകകപ്പ്​ ​യോഗ്യതാ മത്സരം; ബഹ്​റൈൻ ടീമിൽ തിളങ്ങി മലയാളി താരം

മനാമ: ഒമാനിൽ നടക്കുന്ന ഐ.സി.സി ട്വന്‍റി-20 ലോകകപ്പ്​ ​യോഗ്യതാ റൗണ്ടിൽ മത്സരിച്ച ബഹ്​റൈൻ ടീമിൽ തിളങ്ങി മലയാളി താരം. പത്തനംതിട്ട സ്വദേശി പ്രശാന്ത്​ കുറുപ്പാണ്​ കഴിഞ്ഞ ദിവസം ഫിലിപ്പീൻസിനെതിരെ നടന്ന ​േപ്ല ഓഫ്​ മത്സരത്തിൽ ​െപ്ലയർ ഓഫ്​ ദി മാച്ച്​ ആയി തെരഞ്ഞെടുക്കപ്പെട്ടത്​.

യോഗ്യതാ റൗണ്ടിൽ പുറത്തായെങ്കിലും തിങ്കളാഴ്ച യു.എ.ഇക്കെതിരെ നടന്ന അവസാന ഗ്രൂപ്പ്​ മത്സരത്തിലും ചൊവ്വാഴ്ച ഫിലിപ്പീൻസിനെതിരെയും മികച്ച മത്സരമാണ്​ ബഹ്​റൈൻ പുറത്തെടുത്തത്​. റൺറേറ്റി​െന്‍റ അടിസ്ഥാനത്തിലാണ്​ ബഹ്​റൈന്​ സെമി ഫൈനൽ യോഗ്യത നഷ്ടമായത്​.

ഫിലിപ്പീൻസിനെതിരെ ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത ബഹ്​റൈൻ പ്രശാന്ത്​ കുറുപ്പിന്‍റെ മികവിൽ (48 പന്തിൽ 74 റൺസ്​) അഞ്ച്​ വിക്കറ്റ്​ നഷ്ടത്തിൽ 191 റൺസാണ്​ നേടിയത്​. ഷഹ്​ബാസ്​ ബാദർ 44 റൺസും സർഫറാസ്​ തുല്ല 32 റൺസും നേടി ബഹ്​റൈ​െന്‍റ വിജയത്തിന്​ സംഭാവന നൽകി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫിലിപ്പീൻസിന്​ ഒമ്പത്​ വിക്കറ്റ്​ നഷ്ടത്തിൽ​ 100 റൺസ്​ മാത്രമാണ്​ നേടാൻ കഴിഞ്ഞത്​.

തിങ്കളാഴ്ച യു.എ.ഇക്കെതിരെ നടന്ന അവസാന ഗ്രൂപ്പ്​ മത്സരത്തിൽ രണ്ട്​ റൺസി​െന്‍റ ആവേശകരമായ വിജയമാണ്​ ബഹ്​റൈൻ സ്വന്തമാക്കിയത്​. രണ്ട്​ ടീമുകളും നാല്​ പോയിന്‍റ്​ വീതം നേടി തുല്യ നിലയിൽ എത്തിയെങ്കിലും റൺ ശരാശരിയുടെ അടിസ്ഥാനത്തിൽ ബഹ്​റൈനെ (+0.240) മറികടന്ന്​ യു.എ.ഇ (+0.661) സെമി​ ഫൈനലിലേക്ക്​ യോഗ്യത നേടുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സെമിയിൽ നേപ്പാളിനെ തോൽപിച്ച​ യു.എ.ഇയും ഒമാനെ തോൽപിച്ച അയർലൻഡും ഇന്ന്​ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. അഞ്ചാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തിൽ ബഹ്​റൈൻ ഇന്ന്​ കാനഡയെ നേരിടും.




പത്തനംതിട്ട ആറാട്ടുപുഴ സ്വദേശിയായ പ്രശാന്ത്​ കുറുപ്പ്​ 2018 മുതൽ ബഹ്​റൈൻ ടീമിനുവേണ്ടി കളിക്കുന്നുണ്ട്​. 2021ൽ ദോഹയിൽ മാലദ്വീപിനെതിരെയായിരുന്നു ട്വന്‍റി 20യിലെ അരങ്ങേറ്റം. കഴിഞ്ഞ വർഷം ഒക്​ടോബറിൽ സൗദി അറേബ്യക്കെതിരെ നടന്ന മത്സരത്തിലും പ്രശാന്ത്​ ബഹ്​റൈൻ ടീമി​െന്‍റ ഭാഗമായിരുന്നു. 2018ൽ ഖത്തർ, കു​വൈത്ത്​ ടീമുകൾക്കെതിരായ മത്സരത്തിലും ടീമിനൊപ്പം പങ്കു​ചേർന്നു.

മലയാളി ആണെങ്കിലും പ്രശാന്ത്​ ജനിച്ചതും വളർന്നതും ഛത്തിസ്​ഗഢിലെ ഭിലായിയിൽ ആണ്​. പിതാവ്​ അവിടെ സിവിൽ എഞ്ചിനീയറായിരുന്നു. ഇപ്പോൾ ഛത്തിസ്​ഗഢിലാണ്​ കുടുംബം സ്ഥിരതാമസമാക്കിയിരിക്കുന്നത്​. 2011ൽ ബഹ്​റൈനിൽ എത്തിയ പ്രശാന്ത്​ ഷൈൻ ​ഗ്രൂപ്പിൽ ഇലക്​ട്രിക്കൽ എഞ്ചിനീയറായാണ്​ ജോലി ചെയ്യുന്നത്​. ഛത്തിസ്​ഗഢിൽ മൂന്ന്​ വർഷം യൂണിവേഴ്​സിറ്റി ടീമി​െന്‍റ ക്യാപ്​റ്റനുമായിരുന്നു. 2018ൽ നടന്ന ബഹ്​റൈൻ പ്രീമിയർ ലീഗിൽ ടൂർണമെന്‍റിലെ മികച്ച ബാറ്റ്​സ്മാനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കിങ്​ ഹമദ്​ യൂണിവേഴ്​സിറ്റി ഹോസ്പിറ്റലിൽ നഴ്​സായ അ​ശ്വതിയാണ്​ പ്രശാന്തി​െന്‍റ ഭാര്യ.

Tags:    
News Summary - Twenty20 World Cup qualifiers; Malayalee player shines in Bahrain team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.