ഇത്തീൻ ടണൽപാത
മസ്കത്ത്: സലാല വിലായത്തിലെ ഇത്തീൻ ടണൽ പദ്ധതിയുടെ ഒരുഭാഗം തുറന്നതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ 1.5 കിലോമീറ്റർ ഭാഗമാണ് വ്യാഴാഴ്ച പുലർച്ചെയോടെ തുറന്നുകൊടുത്തത്. ഖരീഫടക്കമുള്ള തിരക്കേറിയ സമയങ്ങളിൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കാനും തിരക്ക് കുറക്കാനും ഈ തന്ത്രപരമായ വികസനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത നവംബർ 18 റോഡിന്റെ നിർണായക ഭാഗമാണ്. അൽ സാദയെ ഔഖാദുമായി ബന്ധിപ്പിക്കുന്നു. ഗതാഗതം സുഗമമാക്കുന്നതിനും യാത്രാ സമയം കുറക്കുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്ന ഈ വിഭാഗത്തിൽ ഓരോ ദിശയിലും നാല് പാതകളുണ്ട്.
ലൈറ്റിങ്, ട്രാഫിക് റിഫ്ലക്ടറുകൾ, ലെയ്ൻ മാർക്കിങുകൾ, കോൺക്രീറ്റ്, ഇരുമ്പ് വശങ്ങളിലെ തടസ്സങ്ങൾ എന്നിവ പോലുള്ള അത്യാവശ്യ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.