അപകടത്തിൽപ്പെട്ട ട്രക്ക്
Posted On
date_range Updated On
date_range മസ്കത്ത്-നിസ്വ റോഡിൽ ട്രക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
മസ്കത്ത്: ലോഡ് കയറ്റിപ്പോവുകയായിരുന്ന ട്രക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മസ്കത്ത്-നിസ്വ റോഡിൽ ബിദ്ബിദിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. വലിയ അളവിൽ ലോഡുമായെത്തിയ ട്രക്ക് അതുവഴി പോകുകയായിരുന്ന മറ്റൊരു വാഹനത്തിനുമേൽ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഈ വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചത്. അപകടത്തെതുടർന്ന് കുതിച്ചെത്തിയ റോയൽ ഒമാൻ പൊലീസ് അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിനും പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.