മസ്കത്ത്: ടൂറിസ്റ്റുകളുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് മുങ്ങിയത് പരിഭ്രാന്തി പരത്തി. ബാർ അൽ ജിസക്ക് സമീപം തീരത്തിനോട് ചേർന്നാണ് അപകടമുണ്ടായത്. ബോട്ടിെൻറ തകരാറാണ് അപകടത്തിന് കാരണം. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് അപകടമുണ്ടായത്. വൈകീട്ട്അഞ്ചുമണിയോടെയാണ് സംഭവത്തെ കുറിച്ച് അറിയുന്നതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. കോസ്റ്റ്ഗാർഡ്, പൊലീസ് വാട്ടർ യൂനിറ്റ്, ആംബുലൻസ് എന്നിവ ഉടൻ സംഭവസ്ഥലത്തേക്ക് അയച്ചു. എന്നാൽ, തീരത്തിനോട് ചേർന്നാണ് അപകടമുണ്ടായത് എന്നതിനാൽ ബോട്ടിലുണ്ടായിരുന്ന ഒമ്പത് ബ്രീട്ടീഷ് വിനോദ സഞ്ചാരികൾ നീന്തി കരക്കുകയറിയതായി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. ആർക്കും സംഭവത്തിൽ പരിക്കേറ്റിട്ടില്ലെന്നും എല്ലാവരെയും പരിശോധനക്ക് വിധേയമാക്കിയതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.