മസ്കത്ത്: ഈ വർഷത്തെ ആദ്യത്തെ പൂർണ ചന്ദ്രഗ്രഹണം വ്യാഴാഴ്ച അനുഭപ്പെടും. ഗ്രഹണം പകൽ സമയത്ത് നടക്കുന്നതിനാൽ ഒമാനിലുള്ളവർക്ക് കാണാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഗ്രഹണം ആരംഭിക്കുന്നതിന് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാലാണ് ഒമാനിലെ നിവാസികൾക്ക് ഈ പ്രതിഭാസം കാണാൻ കഴിയാത്തത്. വിവിധ ഘട്ടങ്ങളിലൂടെയാണ് ചന്ദ്രഗ്രഹണം വികസസിക്കുക. പെനംബ്രൽ ഗ്രഹണം പ്രാദേശിക സമയം രാവിലെ 7.57 ന് ആരംഭിക്കും, തുടർന്ന് ഭാഗിക ഗ്രഹണം രാവിലെ 9.09ന് നടക്കും.
പൂർണ ഗ്രഹണം രാവിലെ 10.26നും 11:31നും ഇടയിൽ സംഭവിക്കും. ഏകദേശം ഒരു മണിക്കൂറും അഞ്ചു മിനിറ്റും നീണ്ടുനിൽക്കും. എല്ലാ ഘട്ടങ്ങളും ഉൾപ്പെടുന്ന മുഴുവൻ സംഭവവും ഏകദേശം ആറു മണിക്കൂറും മൂന്നു മിനിറ്റും നീണ്ടുനിൽക്കും. ഭാഗിക ഗ്രഹണം ഉച്ചക്ക് 12.47നും പെനംബ്രൽ ഗ്രഹണം പ്രാദേശിക സമയം ഉച്ചക്ക് രണ്ടു മണിക്കുമാണ് അവസാനിക്കുകയെന്ന് ഒമാനി സൊസൈറ്റി ഫോർ അസ്ട്രോണമി ആൻഡ് സ്പേസിലെ അംഗമായ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖാലിദി പറഞ്ഞു. ഓസ്ട്രേലിയ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, അന്റാർട്ടിക്ക എന്നീ ഭൂഖണ്ഡങ്ങളുടെ വലിയ ഒരു ഭാഗത്ത് ഗ്രഹണം മികച്ച രീതിയിൽ കാണാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.