Posted On
date_range Updated On
date_range എയർപോർട്ടിലേക്ക് പോകുംവഴി അസുഖം കൂടി; തൃശൂർ സ്വദേശി ആശുപത്രിയിൽ മരിച്ചു
മസ്കത്ത്: അസുഖബാധിതനായി നാട്ടിലേക്ക് ചികിത്സക്കായി പോകുന്നതിന് എയർപോർട്ടിലേക്കുള്ള യാത്രക്കിടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂർ സ്വദേശി മരിച്ചു. കൊടുങ്ങല്ലൂർ പുല്ലൂറ്റ് കോതയിൽ വീട്ടിൽ കെ.ജി. രാഹുൽ (35) ആണ് മരിച്ചത്. നിർമാണ മേഖലയിൽ തൊഴിലാളിയായിരുന്നു.
പനിയും പ്രമേഹവും മൂർഛിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോകാനായി എയർപോർട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ ക്ഷീണം അനുഭവപ്പെടുകയും നിസ്വ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. നില വളരെ മോശമായതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും അവിടെ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.