തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ മ​സ്ക​ത്തി​ന്റെ കു​ടും​ബ​സം​ഗ​മ​ത്തി​ൽ​നി​ന്ന്

തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ മ​സ്ക​ത്ത് കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും

മ​സ്ക​ത്ത്: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ മ​സ്ക​ത്തി​ന്റെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും റൂ​വി​യി​ലെ ഗോ​ൾ​ഡ​ൻ ടു​ലി​പ് ഹോ​ട്ട​ലി​ൽ ആ​ഘോ​ഷി​ച്ചു. ഓ​ണ​വി​രു​ന്ന് 2025 എ​ന്ന ത​ല​ക്കെ​ട്ടി​ൽ​ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ദ്ധ ഗാ​ന​ര​ച​യി​താ​വ് ഹ​രി​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ജ​യ​ശ​ങ്ക​ർ പാ​ലി​ശ്ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബി​ജു അ​മ്പാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വാ​സു​ദേ​വ​ൻ ത​ളി​യാ​റ, പ്ര​മു​ഖ വ്യ​വ​സാ​യി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ന്തോ​ഷ് ഗീ​വ​ർ, കാ​ൻ​സ​ർ ചി​കി​ത്സ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​രാ​ജ​ശ്രീ നാ​രാ​യ​ണ​ൻ കു​ട്ടി, പു​ര​സ്കാ​ര ജേ​താ​വാ​യ സം​വി​ധാ​യ​ക​ൻ സ​ലിം മു​തു​വ​മ്മ​ൽ, അ​ഡ്വ. പ്ര​സാ​ദ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് സാ​മൂ​ഹി​ക ക്ഷേ​മ വി​ഭാ​ഗം സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌​കു​മാ​ർ , പാ​ല​ക്കാ​ട് ഫ്ര​ണ്ട്സ് കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ നൃ​ത്ത​ങ്ങ​ൾ , ഗാ​ന​ങ്ങ​ൾ, ഹാ​സ്യ​പ​രി​പാ​ടി​ക​ൾ, ഒ​പ്പ​ന, തി​രു​വാ​തി​ര​ക്ക​ളി , മാ​ർ​ഗം​ക​ളി , എ​ന്നി​വ അ​ര​ങ്ങേ​റി. സ​മീ​ർ​ഷ കൊ​ടു​ങ്ങ​ല്ലൂ​ർ , സു​ധീ​ഷ് ചാ​ല​ക്കു​ടി, ബി​ബി​ത ശ്യം ​എ​ന്നി​വ​ർ ഗാ​ന​മേ​ള ന​യി​ച്ചു. എ​ല്ലാ ക​ലാ​കാ​ര​ന്മാ​ർ​ക്കും മു​ഖ്യാ​തി​ഥി ഹ​രി​നാ​രാ​യ​ണ​ൻ മെ​മ​ന്റോ കൈ​മാ​റി. ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ​ലി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Thrissur Association holds family gathering and Onam celebration in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.