Posted On
date_range Updated On
date_range കടയിൽ കയറിയ മോഷ്ടാവിനെ പിടികൂടി പൊലീസിലേൽപിച്ചു
മത്ര: ഗ്ലാസ് തകര്‍ത്ത് മോഷ്ടിക്കാന്‍ കയറിയ ആളെ ഉടമ കൈയോടെ പിടികൂടി പൊലീസില്‍ ഏല്പിച്ചു. കഴിഞ്ഞദിവസം മത്ര സൂഖിലെ ബംഗ്ലാദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം. കടയിലെ സി.സി.ടി.വി ഉടമയുടെ വീട്ടിലെ സംവിധാനവുമായി ബന്ധിപ്പിച്ചിരുന്നു. ഗ്ലാസ് തകര്‍ത്ത് മോഷ്ടിക്കാന്‍ കയറിയ ഉടന്‍ വീട്ടിലുള്ളവരുടെ ശ്രദ്ധയില്‍ പെടുകയും പൊലീസ് എത്തുംവരെ മോഷ്ടാവിനെ പിടിച്ചുവെക്കുകയുമായിരുന്നു. സ്റ്റാഫുകള്‍ കടയുടെ മുകളില്‍ തന്നെയുള്ള ഫ്ലാറ്റിലെ താമസക്കാരായതിനാല്‍ മോഷ്ടാവിനെ എളുപ്പത്തില്‍ പിടികൂടാനും സഹായകമായി. ദൃശ്യങ്ങളടക്കം മത്ര പൊലീസിന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.