മസ്കത്ത്: മേഖലയിലെ സംഘർഷ സാഹചര്യങ്ങളുടെ പശ്ചാതലത്തിൽ രാജ്യത്ത് അസാധാരണമായ റേഡിയോ ആക്ടിവിറ്റികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പരിസ്ഥിതി അതോറിറ്റി (ഇ.എ) പ്രസ്താവനയിൽ അറിയിച്ചു. സുൽത്താനേറ്റിൽ അന്തരീക്ഷത്തെ ബാധിക്കുന്ന അസാധാരണമായ വികിരണ അളവുകളോ പരിസ്ഥിതി മലിനീകരണമോ നിലവിലില്ലെന്നും പരിസ്ഥിതി സാഹചര്യം ഇന്നുവരെ സുസ്ഥിരവും സുരക്ഷിതവുമായി തുടരുന്നുവെന്നും വ്യക്തമാക്കി. വിവരങ്ങൾ പൗരൻമാരും താമസക്കാരും ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് ശേഖരിക്കണം കിംവദന്തികളോ വിശ്വസനീയമല്ലാത്ത വിവരങ്ങളോ സ്വീകരിക്കരുത്. റേഡിയോ ആക്ടിവ് മലിനീകരണം ഉൾപ്പെടെയുള്ള പാരിസ്ഥിതിക ആഘാതങ്ങൾ പിന്തുടരുക എന്ന ദേശീയ പങ്കിന്റെ ഭാഗമായി, നിലവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട മേഖലയിലെ കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇ.എ പ്രസ്താവനയിൽ പറഞ്ഞു.
പരിസ്ഥിതി സുരക്ഷയുമായി ബന്ധപ്പെട്ട ഏതൊരു സംഭവവികാസങ്ങൾക്കും തയാറെടുപ്പും ഉചിതമായ പ്രതികരണവും ഉറപ്പാക്കുന്നതിന് സുൽത്താനേറ്റിലുടനീളം വിന്യസിച്ചിരിക്കുന്ന റേഡിയേഷൻ നിരീക്ഷണത്തിനായുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനത്തിൽനിന്നുള്ള റീഡിംഗുകൾ വിശകലനം ചെയ്യുന്നുണ്ട്. പ്രാദേശിക, അന്തർദേശീയ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന ഡാറ്റ നിരീക്ഷിക്കുന്നതിന് ബന്ധപ്പെട്ട ദേശീയ അധികാരികളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഇ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.