Posted On
date_range Updated On
date_range നിർമാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു
മസ്കത്ത്: നിർമാണത്തിനിടെ കിണർ ഇടിഞ്ഞ് വീണ് തെക്കൻ ശർഖിയ ഗവർണറേറ്റിൽ തൊഴിലാളി മരിച്ചു. ബിദിയ വിലായത്തിലെ മന്ദ്രീപിലെ ഫാമിൽ കിണർ കുഴിക്കുന്നതിനിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം.
ഏഷ്യൻ പൗരത്വമുള്ള രണ്ട് ആളുകളായിരുന്നു അപകടത്തിൽപ്പെട്ടത്. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിലെ റെസ്‌ക്യൂ ടീമുകൾ എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഞായറാഴ്ച തെക്കൻ ബാത്തിന ഗവർണറേറ്റിൽ റോഡ് അറ്റകുറ്റപണിക്കിടെ പാറയിടിഞ്ഞ് മൂന്ന് തൊഴിലാളികൾ മരിച്ചിരുന്നു. നഖൽ വിലായത്തിൽ വാകൻ ഗ്രാമത്തിലേക്ക് പോകുന്ന റോഡിലായിരുന്നു ദാരുണമായ സംഭവം.
അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ പാറയുടെ അവശിഷ്ടങ്ങൾ തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.