തും​റൈ​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രാ​യ സു​മ​യ്യ​ക്കും സ​ന്ധ്യ​ക്കും ന​ൽ​കി​യ യാ​​​ത്ര​യ​യ​പ്പി​ൽ​നി​ന്ന് 

അധ്യാപികമാർക്ക് യാത്രയയപ്പ് നൽകി

തുംറൈത്ത്: ഇരുപതിലേറെ വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ സ്കൂൾ തുംറൈത്തിലെ അധ്യാപികമാരായ സുമയ്യക്കും സന്ധ്യക്കും സ്കൂൾ മാനേജ്മെന്റ് യാത്രയയപ്പ് നൽകി. സ്കൂളിൽ നടന്ന യാത്രയയപ്പിൽ കമ്മിറ്റി പ്രസിഡന്റ് റസ്സൽ മുഹമ്മദ് ഉപഹാരം കൈമാറി.

കമ്മിറ്റിയംഗങ്ങളായ ഡോ. പ്രവീൺ കുമാർ ഹട്ടി, അബൂബക്കർ കോയ, ടിസ ഭാരവാഹികളായ അബ്ദുസ്സലാം, ഷജീർ ഖാൻ എന്നിവരും സംബന്ധിച്ചു. പ്രിൻസിപ്പൽ ഗീത ശർമ, അധ്യാപകരായ ശ്യാം, രേഖ, അനീഷ, നിമ്മി, റുബീന തുടങ്ങിയവർ സംസാരിച്ചു.

സുമയ്യ പത്ത് വർഷത്തോളമായി സ്കൂളിൽ മലയാളം അധ്യാപികയായിരുന്നു. തുംറൈത്തിലെ പ്രവാസി കൂട്ടായ്മയായ ടിസയുടെ വനിത സംഘാടക കൂടിയാണ്. ഭർത്താവ് അബ്ദുസ്സലാം ടിസ ഭാരവാഹിയും ബലദിയയിൽ സൂപ്പർ വൈസറുമാണ്. മക്കളായ ഇർഫാന, അബൂബക്കർ, അജ്മൽ എന്നിവർക്കൊപ്പം ഞായറാഴ്ച സ്വദേശമായ തിരുവനന്തപുരത്തേക്ക് ഇവർ മടങ്ങും.

കണ്ണൂർ സ്വദേശിയായ സന്ധ്യ സ്കൂളിന്റെ തുടക്കം മുതൽ കിന്റർഗാർട്ടൻ വിഭാഗത്തിലെ അധ്യാപികയായിരുന്നു. റാഫോയിൽ ജോലി ചെയ്യുന്ന പുരുഷോത്തമനാണ് ഭർത്താവ്. മകൻ ആരോമലിനും ഭർത്താവിനുമൊപ്പം ജൂലൈ ആദ്യ വാരത്തിൽ ഇവർ നാട്ടിലേക്ക് മടങ്ങും.യാത്രയയപ്പിൽ രക്ഷിതാക്കളും ടിസ പ്രവർത്തകരും സംബന്ധിച്ചു.

Tags:    
News Summary - The teachers were sent away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.