Posted On
date_range Updated On
date_range സ്വദേശി സ്കൂളുകളിൽ ഇന്ന് അധ്യയന വർഷത്തിന് തുടക്കം
മസ്കത്ത്: രാജ്യത്തെ സ്വദേശി സ്കൂളുകളിൽ ഞായറാഴ്ച പുതിയ അധ്യയന വർഷത്തിന് തുടക്കമാകും. 4.09 ലക്ഷം ആൺകുട്ടികളടക്കം മൊത്തം 8.11 ലക്ഷം വിദ്യാർഥികളാണ് ഇന്ന് സ്കൂളുകളിലെത്തുക. അറുപതിനായിരത്തിലധികം അധ്യാപകരും ഇന്ന് സ്കൂളിലെത്തും.
പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം നടത്തിയിട്ടുള്ളത്. 16 പുതിയ സ്കൂൾ കെട്ടിടങ്ങൾ തുറന്നു നൽകിയിട്ടുണ്ട്. 15 കെട്ടിടങ്ങളുടെ നിർമാണം നടന്നുവരുകയാണ്. 20 സ്കൂളുകളിൽ കെട്ടിട നിർമാണത്തിനുള്ള നടപടികൾ നടന്നുവരുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.