മസ്കത്ത്: മുൻനിര റീെട്ടയിൽ വിപണന ശൃംഖലയായ ലുലു ഗ്രൂപ്പ് സൂപ്പർ ഫ്രൈഡേ പ്രമോഷൻ ആരംഭിച്ചു. ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ, ഹോം അപ്ലയൻസസ്, ഹൗസ്ഹോൾഡ്, ഹോം ഫർണിഷിങ് തുടങ്ങി നിരവധി ഉൽപന്നങ്ങൾക്ക് വമ്പിച്ച ഡിസ്കൗണ്ട് ആണ് പ്രമോഷെൻറ ഭാഗമായി ഒരുക്കിയിട്ടുള്ളത്. www.luluhypermarket.com വെബ്സൈറ്റ് വഴി സാധനങ്ങൾ വാങ്ങുന്നവർക്കായി ഇൗ മാസം 30 വരെ പ്രമോഷൻ ആനുകൂല്യം ലഭിക്കും.
എല്ലാ സൂപ്പർഫ്രൈഡേ ഒാൺലൈൻ ഒാഫറുകളും ഒമാെൻറ എല്ലാ ഭാഗങ്ങളിലും ഡെലിവറി ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഒാൺലൈൻ പ്രമോഷന് ഒപ്പം ലുലു ഒൗട്ട്ലറ്റുകളിൽ ഡിസംബർ അഞ്ചുവരെ വിവിധ ഉൽപന്നങ്ങൾക്കായി സ്പെഷൽ ഒാഫറുകളും ഡിസ്കൗണ്ടും ഒരുക്കിയിട്ടുണ്ട്.
പ്രമോഷന് മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു. ഇത് മുൻനിർത്തി കൂടുതൽ ഉൽപന്നങ്ങൾ എത്തിച്ചിട്ടുണ്ട്. സാധനങ്ങൾ അതിവേഗം ഉപഭോക്താക്കളുടെ വീട്ടുമുറ്റത്ത് എത്തിക്കുന്നതിനായി വിപുലമായ വിതരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
േലാകോത്തര നിലവാരത്തിലുള്ള ഷോപ്പിങ് അനുഭവം നൽകുന്ന ഷോപ്പിങ് പോർട്ടലാണ് ഒരുക്കിയിട്ടുള്ളത്. രജിസ്റ്റർ ചെയ്ത ശേഷം സാധനങ്ങൾ തെരഞ്ഞെടുത്ത് പണം നൽകുന്നതടക്കം കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ പൂർത്തീകരിക്കും. ഗ്രോസറി, ഫ്രഷ് ഫുഡ്, പാലുൽപന്നങ്ങൾ, സ്മാർട്ട്ഫോൺ, ലാപ്ടോപ്, ടാബ്ലറ്റ്, വസ്ത്രങ്ങൾ തുടങ്ങി എല്ലാത്തരം ഉൽപന്നങ്ങളും ഒാൺലൈനിൽ നിന്ന് വാങ്ങാവുന്നതാണ്. ഒാൺലൈൻ വിൽപനക്ക് കരുത്ത് പകരുന്നതിനായി ലുലു ഗ്രൂപ്പ് അടുത്തിടെ ഇ-കോമേഴ്സ് ആൻഡ് ലോജിസ്റ്റിക് സെൻറർ തുറന്നിരുന്നു. ഒാൺലൈൻ വിൽപനയുടെ വിതരണ കേന്ദ്രമായാണ് ഇവിടം പ്രവർത്തിക്കുന്നത്. ഇൗ സീസണിലെ ഏറ്റവും വലിയ ഒാൺലൈൻ പ്രമോഷനാണ് സൂപ്പർ ഫ്രൈഡേയെന്ന് ലുലു ഒമാൻ-ഇന്ത്യ ഡയറക്ടർ എ.വി അനന്ത് പറഞ്ഞു. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ തുടങ്ങി ഡിപ്പാർട്ട്മെൻറ് സ്റ്റോർ ഉൽപന്നങ്ങൾക്ക് വരെ 70 ശതമാനം വിലയിളവ് ലഭിക്കും. ഒാൺലൈൻ ഒാഫറുകൾക്കു പുറമെ സ്റ്റോറുകളിലും പ്രത്യേക ഡിസ്കൗണ്ടുകളും ഉണ്ടാകുമെന്ന് അനന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.