Posted On
date_range Updated On
date_range പെരുന്നാൾ ആഘോഷത്തിന് കൊടിയേറി
സുഹാർ: സുഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷത്തിന് കൊടിയേറ്റുത്തോടെ തുടക്കമായി. ഏപ്രിൽ 22ന് നടക്കുന്ന കുർബാനക്ക് ഇടവക വികാരി ഫാ. സാജു പാടാച്ചിറ മുഖ്യ കാർമികനായിരിക്കും. പ്രദക്ഷിണം, നേർച്ചവിളമ്പ്, ആശിർവാദം എന്നിവയും നടക്കും.
ഇടവക മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പെരുന്നാളിൽ സുഹാറിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറു കണക്കിന് വിശ്വാസികൾ പങ്കെടുക്കും. പരിപാടികൾക്ക് വികാരി ഫാ. സാജു പാടാച്ചിറ, ട്രസ്റ്റീ തോമസ് ഡാനിയേൽ, സെക്രട്ടറി ജിയോ ജേക്കബ് എന്നിരാണ് നേതൃത്വം നൽകുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.